വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ അനധികൃത നിര്‍മ്മാണ തകൃതി: ചതുപ്പ്‌നിലം നികത്താന്‍ മണ്ണുമായെത്തിയ ടിപ്പറുകള്‍ പിടിച്ചു!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കനത്തമഴയില്‍ വ്യാപകനാശനഷ്ടങ്ങളുണ്ടായ വയനാട്ടില്‍ അനധികൃത നിര്‍മ്മാണപ്രവൃത്തികള്‍ തകൃതി. നിരോധനമേര്‍പ്പെടുത്തിയിട്ടും നിര്‍മ്മാണപ്രവൃത്തികള്‍ വ്യാപകമാവുന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ പിന്നാലെ മാനന്തവാടിയില്‍ ചതുപ്പ് നിലം നികത്താനും ശ്രമം. മാനന്തവാടി ടൗണില്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് സമീപത്താണ് 306 സര്‍വെയിലെ പാടം മണ്ണിട്ട് നികത്താനുള്ള നീക്കം നടന്നത്.

ഇതിനകം തന്നെ ഇവിടെ കുറച്ചുഭാഗക്ക് മണ്ണിട്ട് നികത്തിയിട്ടുമുണ്ട്. ഈ സ്ഥലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളകെട്ടുകളും അരുവിയിലൂടെ വെള്ളമൊഴുകിയെത്തുന്നുമുണ്ട്. സെപ്റ്റബര്‍ രണ്ടിന് ഇവിടെ മണ്ണിട്ട് നികത്താനുള്ള നീക്കം നടന്നെങ്കിലും റവന്യൂവകുപ്പ് ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ്‌മെമ്മോ നിലനില്‍ക്കെയാണ് ഇന്ന് ഈ സ്ഥലത്ത് ടിപ്പര്‍ലോറികളില്‍ മണ്ണിട്ടത്. മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപത്താണ് ഇത്തരത്തില്‍ അനധികൃത നിലം നികത്തല്‍ നടക്കുന്നതെന്നാണ് ഏറെ ശ്രദ്ധേയം.

tipperseized-1536

ഇന്ന് മണ്ണുമായി എത്തിയ മൂന്ന് ടിപ്പറുകള്‍ തഹസില്‍ദാര്‍ എ എന്‍ ഷാജുവിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. ലോഡ് കണക്കിന് മണ്ണാണ് ഈ ചതുപ്പ് നിലത്ത് ഇതിനകം തന്നെ നിക്ഷേപിച്ചിട്ടുള്ളത്. ചതുപ്പ് നിലങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ നഗരസഭ അനുവദിക്കല്ലെന്നും എത്ര ഉന്നതനാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പ്രവീജ് പറഞ്ഞു. അവധി ദിവസമായതിനാല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലന്നും അദ്ദേഹം പറയുന്നു. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പുതിയ ബൈപ്പാസ് നിര്‍മ്മാണമെന്ന പേരിലാണ് മണ്ണിടല്‍ തകൃതിയായി നടന്നതെന്നാണ് പറയുന്നത്.

ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാനായി നീക്കിയ മണ്ണാണ് ഈ പ്രദേശത്ത് നിക്ഷേപിക്കുന്നത്. ഭാവിയില്‍ സ്വകാര്യവ്യക്തിക്ക് ഇവിടെ കെട്ടിടം പണിയാനാണ് നിലം നികത്തുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. വയനാട്ടിലെ പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണം ഭൂവിനിയോഗത്തിലെ അപാകതയാണെന്ന പഠനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടിയാണ് വ്യാപകമായ മണ്ണിട്ട് നികത്തലും, അനധികൃത നിര്‍മ്മാണപ്രവൃത്തികളും ഇപ്പോള്‍ ജില്ലയില്‍ പൊടിപൊടിക്കുന്നത്. മഴക്ക് ശേഷം അതിശക്തമായ വേനലാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. പാടങ്ങളും മറ്റും വിണ്ടുകീറുന്ന പ്രതിഭാസവും, ജലക്ഷാമവും തുടങ്ങിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ജലസമൃദ്ധമായ ചതുപ്പുനിലങ്ങള്‍ മണ്ണിട്ട് നികത്തുന്നതെന്നാണ് ഏറെ കൗതുകം.

Wayanad
English summary
wayanad local news about tipper seized in paddy fields.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X