വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടികജാതിക്കാരിയായ പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കനും യുവാവും അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: പതിനാറുകാരിയെ പീഡനത്തിരയാക്കിയ മധ്യവയസ്‌ക്കനും യുവാവും അറസ്റ്റില്‍. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായാണ് തിരുനെല്ലി മാനിക്കൊല്ലി കുറിച്യ കോളനിയിലെ എം കെ കേളപ്പനെ (52)യും, തിരുനെല്ലി സര്‍വാണി അടിയകോളനിയിലെ എസ്.ജെ ചന്ദ്രനെ(25) യും പോലീസ് അറസ്റ്റ് ചെയ്തത്. 2017 ഡിസംബറില്‍ പതിനാറുകാരിയുടെ വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേളപ്പനെതിരെ കേസെടുത്തത്.

2016-ല്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കാട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് ചന്ദ്രനെതിരായ പരാതി. വയനാട്ടിലെ ഒരു ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തിവരുന്ന വിദ്യാര്‍ഥിനി കൗണ്‍സിലിംഗിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വിഷയത്തില്‍ ഇടപെടുകയും, പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

arrested-08

തുടര്‍ന്ന് തിരുനെല്ലി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേളപ്പനെയും, ചന്ദ്രനെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈം നമ്പര്‍ 305 പ്രകാരം രജിസറ്റര്‍ ചെയ്ത ആദ്യകേസിലെ പ്രതിയാണ് കേളപ്പന്‍. ക്രൈം നമ്പര്‍ 306 പ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസിലെപ്രതിയാണ് ചന്ദ്രന്‍.

Wayanad
English summary
wayanad local news about two arrested in pocso cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X