വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: പുനര്‍നിര്‍മ്മാണത്തില്‍ ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യമൊരുക്കാന്‍ കഴിയണം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മഴക്കെടുതിയില്‍ തകര്‍ന്ന ആദിവാസി ഊരുകള്‍ പുനര്‍നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യമൊരുക്കാന്‍ സാധിക്കണമെന്ന് ജില്ലയുടെ പുനരധിവാസ ഏകോപന ചുമതലയുള്ള വനം വകുപ്പ് -പിന്നാക്ക വിഭാഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. ആദിവാസികളുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെങ്കിലും ഭൂരിഭാഗത്തിനും മുഖ്യധാരാ ജീവിതത്തിന്റെ സൗകര്യങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ വാണിജ്യ സാമൂഹ്യ സാംസ്‌കാരിക മത സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

wayanad

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മയും സഹകരണവും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. പ്രളയം ജില്ലയെ തകര്‍ത്തെറിഞ്ഞപ്പോള്‍ അക്ഷീണം പ്രവര്‍ത്തിച്ചവരാണ് വയനാട്ടിലെ പൊതുസമൂഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനാണ് മഴക്കെടുതിയില്‍ കൂടുതല്‍ ദുരിതമുണ്ടായത്. കിടപ്പാടവും ഉപജീവനമാര്‍ഗ്ഗവും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബത്തിന്റെയും അതിജീവനം നമ്മുടെ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി സംഘടനകള്‍ വയനാട്ടിലേക്ക് സഹായമെത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഹൈദരാബാദ് നാഷണല്‍ ടൂര്‍ ഓപ്പറേറ്റേഴ്സ് വയനാട്ടിലേക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രി കേരളത്തില്‍ ട്രാവല്‍ മാര്‍ട്ട് നടത്താനുള്ള സന്നദ്ധതയും പ്രകടമാക്കിയിട്ടുണ്ട്. ആയതിനാല്‍ വിനോദ സഞ്ചാര രംഗം ഉടന്‍ പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയാനന്തരം ജില്ലക്കുണ്ടായ തകര്‍ച്ചയില്‍ നിന്നും കരകയറുന്നതിന് എല്ലാ വ്യവസായ വാണിജ്യ സേവന വിഭാഗത്തിന്റേയും സഹായവും സഹകരണവുമുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വയലില്‍ നിന്ന് കിട്ടിയത് 25 കിലോയുള്ള ആഫ്രിക്കന്‍ മുഷി! പിരാനയും മുതല മീനും! കൗതുകമല്ല ഭീഷണി!വയലില്‍ നിന്ന് കിട്ടിയത് 25 കിലോയുള്ള ആഫ്രിക്കന്‍ മുഷി! പിരാനയും മുതല മീനും! കൗതുകമല്ല ഭീഷണി!

ഹോട്ടല്‍ റസ്റ്റോറന്റ്സ് അസോസിയേഷന്‍ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് പി. അബ്ദുള്‍ റഹ്മാന്‍ യോഗത്തെ അറിയിച്ചു. പുനരധിവാസ വീട് നിര്‍മ്മാണ വേളയില്‍ സാങ്കേതിക സഹായവും സന്നദ്ധസേവനവും വയനാട് ടൂറിസം ഓര്‍ഗനൈസേഷനും നല്‍കും. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Wayanad
English summary
wayanad-local-news-after-flood-re-construction-in-kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X