കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ വിവിധ കര്‍ഷക സംഘടനാനേതാക്കള്‍ സന്ദര്‍ശിച്ചു; അടിയന്തര സഹായമില്ലെങ്കില്‍ പ്രക്ഷോഭം

  • By Desk
Google Oneindia Malayalam News

കോട്ടത്തറ: ജില്ലയില്‍ ഏറ്റവമധികം മഴക്കെടുതി കൊണ്ടുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന കോട്ടത്തറ പ്രദേശങ്ങളിലെ പ്രളയ ബാ ധിത പ്രദേശങ്ങള്‍ കര്‍ഷിക കോഡിനേഷന്‍ കമ്മറ്റി ചെയര്‍ മാന്‍ പിഎം ജോയിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വെണ്ണിയോട് ചേര്‍ന്ന വിവിധകര്‍ഷക സംഘടനാ നേതാ ക്കളുടെയും കര്‍ഷകരുടെയും യോഗം തീരുമാനിച്ചു.

കനത്തമഴയില്‍ വെള്ളം കയറി കോട്ടത്തറ പ്രദേശത്തെ കാര്‍ഷികവിളകള്‍ പൂര്‍ണമായി നശിച്ചിരിക്കുകയാണ്. ഇടത്തരം കര്‍ഷകരെല്ലാം തീരാദുരിതത്തിലാണ്. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് സൗജന്യറേഷനും അടിയന്തര നഷ്ടപരിഹാരവും നല്‍കണം. കൂടാതെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ദുരിതമേഖലായി പ്രഖ്യാപിച്ച് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. നെല്‍വയലുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വാഴ, ചേന, ഇഞ്ചി, ചേമ്പ്, നെല്ല് എന്നിവയെല്ലാം പൂര്‍ണമായി നശിച്ചു.

Agricultural damage

നഞ്ചകൃഷി ഇത്തവണ നടത്താന്‍ സാധിക്കാത്ത അവസ്ഥ നിലനില്‍ക്കുകയാണ്. നിലവിലെ അവസ്ഥ തുടരുന്ന സ്ഥിതിക്ക് കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കാതിരിക്കണമെങ്കില്‍ അടിയന്തിര നടപടികളുണ്ടാവണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃ ത്വം നല്‍കേണ്ട കോട്ടത്തറ വില്ലേജില്‍ സ്ഥിരമായി ഒരു വില്ലേജ് ഓഫീസര്‍ പോലുമില്ല.

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും നേതാക്കള്‍ വിലയിരുത്തി. യോഗത്തില്‍ ഗഫൂര്‍വെണ്ണിയോട് അധ്യക്ഷനായിരുന്നു. ഡോ.പി ലക്ഷ്മണന്‍. വി.പി വര്‍ക്കി അഡ്വ: വി ടി പ്രദീപ്കുമാര്‍, കെ.കെ മുഹമ്മദലി, വി.സിഅബൂബക്കര്‍, എം.ജോയി. കെ.ജോര്‍ജ്കുട്ടി, തങ്കച്ചന്‍ കുറുമണി, കെ.കെ മമ്മൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
Wayanad Local News about agricultural damage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X