വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ നിന്നുള്ള ബദല്‍പാതകള്‍ അടിയന്തിരമായി നടപ്പിലാക്കണം: ചൊവ്വാഴ്ച യൂത്ത് ലീഗ് മാര്‍ച്ച്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടുകാരുടെ ബദല്‍പാതകള്‍ എന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് നാളെ (26-06-2018) ജില്ലാകലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. നിലവില്‍ വയനാട്ചുരത്തില്‍ ഗതാഗതതടസം സംഭവിച്ചാല്‍ വയനാട് ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായാണ് ബദല്‍പാതകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഈ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പൂഴിത്തോട്-പടിഞ്ഞാറത്തറ-പെരുവണ്ണാമൂഴി, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി, കുഞ്ഞോം-വിലങ്ങാട്, മേപ്പാടിചൂരല്‍മല-പോത്തുകല്ല്-നിലമ്പൂര്‍, ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടിതുരങ്കപ്പാത എന്നിവയാണ് നിര്‍ദ്ദിഷ്ട ബദല്‍ പാത നിര്‍ദേശങ്ങള്‍.

youthlegue

വയനാടിന് ഒരു ബദല്‍പാത എന്ന ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ ജനപ്രതിനിധികളും, രാഷ്ട്രീയ-സാമൂഹിക-സംഘടനകളും ഒരുമിച്ച് രംഗത്തിറങ്ങണം. ബദല്‍പാതക്കെതിരായ അപ്രായോഗിക പരിസ്ഥിതി വാദികളുടെ ആവശ്യം അംഗീകരിക്കാനാവില്ല. കാലവര്‍ഷക്കെടുതിയിലും മറ്റും വയനാട്ടുകാര്‍ ഒറ്റപ്പെടുമ്പോള്‍ പരിസ്ഥിതിയുടെ പേരില്‍ ഉയരുന്ന അനാവശ്യ എതിര്‍പ്പുകള്‍ വികസനത്തിന് തുരങ്കം വെക്കാനെ ഉപകരിക്കൂ.

ചുരത്തിന് ബദലായി മൂന്നിലധികം ബദല്‍പാതകള്‍ ഏറ്റവും ഉചിതവും, പ്രായോഗികവുമാണെന്ന് കണ്ടെത്തി സര്‍ക്കാറുകള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചവയാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട്, മേപ്പാടി-ആനക്കാംപൊയില്‍, തളിപ്പുഴ-ചിപ്പിലിത്തോട് ബദല്‍പാത ഇവയുടെതെല്ലാം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുണ്ട്. ബദല്‍ പാതകള്‍ യഥാര്‍ത്ഥ്യമാക്കാന്‍ വയനാട്ടുകാരുടെ ഒറ്റകെട്ടായ പരിശ്രമവും, സമ്മര്‍ദ്ദവും അനിവാര്യമാണെന്നും, യൂത്ത്ലീഗ് ഈ ആവശ്യമുന്നയിച്ച് തുടര്‍സമരത്തിന്റെ ഭാഗമായി കലക്ടറേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ്ണ എന്നിവ നടത്തുമെന്നും പ്രസിഡന്റ് കെ. ഹാരിസ്, ജന.സെകട്ടറി സി.കെ ഹാരിഫ്, വെസ്പ്രസിഡന്റുമാരായ വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ധര്‍ണ്ണ സമരം രാവിലെ 10 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി. മോയിന്‍കുട്ടി എക്സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എകരിം, ജന.സെക്രട്ടറി കെ.കെഅഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.

Wayanad
English summary
wayanad local news alternative route.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X