വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാക്ഷരതാ പഠിതാക്കള്‍ വയനാട്ടില്‍ നിന്നും കണ്ടെത്തിയത് 19625 ചരിത്രശേഷിപ്പുകള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലെ സാക്ഷരതാ പഠിതാക്കള്‍ ജില്ലയില്‍ നിന്നും കണ്ടെടുത്തത് നൂറ്റാണ്ടുകളുടെ കഥ പറയുന്ന ചരിത്രശേഷിപ്പുകള്‍. ജില്ലാസാക്ഷരതാ മിഷന്‍ പുരാരേഖാവകുപ്പുമായി ചേര്‍ന്ന് തുല്യതാ പഠിതാക്കളെ ഉപയോഗിച്ച് നടത്തിയ സര്‍വ്വെയിലൂടെയാണ് ചരിത്രരേഖകള്‍ കണ്ടെടുത്തത്. സര്‍വെയിലൂടെ 19625 ചരിത്രശേഷിപ്പുകളാണ് കണ്ടെടുത്തത്.

അമൂല്യവസ്തുക്കള്‍ കൈവശമുള്ള വ്യക്തികളുടെ വിവരങ്ങളും സാക്ഷരതാ മിഷന്‍ ശേഖരിച്ചുസൂക്ഷിക്കുന്നുണ്ട്. സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ കോഴ്‌സുകളിലെ പഠിതാക്കളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍വ്വേ സംഘടിപ്പിച്ചത്. പുരാരേഖാ സര്‍വ്വേ സമഗ്ര റിപ്പോര്‍ട്ട് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമക്ക് നല്‍കി പ്രകാശനം ചെയ്തു.

Historic moments

100 വര്‍ഷത്തിന് മുമ്പുള്ള 100 പത്രങ്ങള്‍, 500 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള രണ്ട് ഗ്രന്ഥങ്ങള്‍, നൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള 1431 താളിയോലകള്‍, 250 വര്‍ഷം പഴക്കമുള്ള സേറ്, 200 വര്‍ഷം പഴക്കമുള്ള തൂക്ക്‌വിളക്ക്, 90 വര്‍ഷം പഴക്കമുള്ള അതിരുകല്ല്, 300 വര്‍ഷം പഴക്കമുള്ള ഓട്, 120 വര്‍ഷം പഴക്കമുള്ള ചാരുകസേര, 100 വര്‍ഷം പഴക്കമുള്ള റാന്തല്‍, 80 വര്‍ഷം പഴക്കമുള്ള മുത്താറികല്ല്, 78 വര്‍ഷം പഴക്കമുള്ള ഗ്രാമഫോണ്‍ , 351 ജാതകം, 141 ഗ്രന്ഥങ്ങള്‍, 36 വിഷചികിത്സാ രീതികള്‍, 71 ആയുര്‍വേദ സൂചികകള്‍, 49 മന്ത്രങ്ങള്‍, 281 മതഗ്രന്ഥങ്ങള്‍ എന്നിവയാണ് പ്രധാനമായും സര്‍വ്വെയില്‍ കണ്ടെത്താനായത്.

ചരിത്രവുമായി ഏറെ അടുത്ത് നില്‍ക്കുന്ന വയനാടിന്റെ പ്രധാന പ്രദേശങ്ങളിലെല്ലാം തന്നെ സര്‍വെയുടെ ഭാഗമായി സന്ദര്‍ശനം നടത്തിയതിന്റെ ഫലമാണ് ഇത്രയും പുരാവസ്തുകള്‍ കണ്ടെടുക്കാന്‍ കാരണമായത്. പുരാരേഖാ സര്‍വ്വേ സമഗ്ര റിപ്പോര്‍ട്ട് പ്രകാശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ദേവകി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ഉഷാകുമാരി, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇ.ജെ.ലീന, ഹരിതകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കിഷന്‍, സാക്ഷരതാ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News; Archeology deapartment discovered historic moments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X