വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിശ്രമമില്ലാത്ത സേവനങ്ങളുമായി സൈന്യം: പൊതുജനങ്ങള്‍ വളണ്ടിയര്‍മാരായി ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ഒരു കാലത്തും അഭിമൂഖീകരിക്കാത്ത വിധത്തിലുള്ള ദുരന്തം നേരിടുമ്പോള്‍ സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസനീയമാവുന്നു. ജില്ലയില്‍ വ്യാപകമായി വെള്ളപൊക്കം രൂക്ഷമായ സാഹചര്യത്തില്‍ ഒറ്റപ്പെടുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതോടൊപ്പം ക്യാംപുകളിലേക്ക് ഭക്ഷ്യധാന്യങ്ങളുടെ കയറ്റിറക്കിന് പോലും സേന സജീവമാണ്.

<strong>കൊച്ചിയില്‍ പ്രള‍യക്കെടുതിയിൽ കുടുങ്ങിയവരെ ‍എയർലിഫ്റ്റ് ചെയ്തു: സേനയുടെ ഹെലികോപ്റ്ററുകൾ രംഗത്ത്</strong>കൊച്ചിയില്‍ പ്രള‍യക്കെടുതിയിൽ കുടുങ്ങിയവരെ ‍എയർലിഫ്റ്റ് ചെയ്തു: സേനയുടെ ഹെലികോപ്റ്ററുകൾ രംഗത്ത്

ദേശീയ ദുരന്തനിവാരണ സേനയിലെ 51, നാവിക സേനയില്‍ നിന്നുള്ള 31 പേര്‍, ആര്‍മിയില്‍ നിന്നുള്ള 84 പേര്‍ എന്നിങ്ങനെ ഏകദേശം 160 സൈനികരാണ് വയനാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമ്മാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും സൈന്യം നടത്തുന്നത്.

Army

ചുരത്തിലെ അടിയന്തര സേവനങ്ങള്‍ക്കും വെള്ള പ്പൊക്കത്തില്‍ ഒറ്റപ്പെട്ടവരെ ഒഴിപ്പിക്കുന്നതിനൊപ്പം റോഡുകള്‍ ശരിയാ ക്കുന്നതിനും മരങ്ങള്‍ വെട്ടി മാറ്റുന്നതിനും പൊട്ടിവീണ ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും ഫയര്‍ഫോഴ്‌സിനൊപ്പവും സേനാംഗങ്ങള്‍ സജീവമാണ്. ഇവരുടെ ഉറക്കമൊഴിച്ചുള്ള സേവനം നിരവധി പേരുടെ ജീവന്‍രക്ഷപ്പെടുത്തിയെന്ന് നിസംശയം പറയാം.

കോട്ടത്തറയിലെ മൈലാടിയിലടക്കം വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടവരെ ഏറെ കഷ്ടപ്പെട്ടാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ പുറംലോകത്തെത്തിച്ചത്. ഉരുള്‍പൊട്ടലുണ്ടായ സേട്ടുക്കുന്ന്, അമ്മാറ, വൈത്തിരി, മക്കിമല, കുറിച്യര്‍മല തുടങ്ങിയ സ്ഥലങ്ങളിലും വെള്ളപ്പൊ ക്കമുണ്ടായ മാനന്തവാടി, പനമരം, കോട്ടത്തറ, വെണ്ണിയോട്, കല്‍പ്പറ്റ മണിയങ്കോട്, പാല്‍വെളിച്ചം എന്നിവിടങ്ങളിലും സൈന്യം രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ബത്തേരി ഡിപ്പോയില്‍ നിന്നുള്ള കെ.എസ്. ആര്‍.ടി. സി. ബസില്‍ സഞ്ചരിച്ചും, അതില്‍ തന്നെ വിശ്രമിച്ചുമാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Volenteer

നിലവില്‍ സേനാംഗങ്ങള്‍ കെ.എസ്.ആര്‍.ടി.സി. ബസുകളിലും ഇവരുടെ രക്ഷാ ഉപകരണങ്ങള്‍ ലോറിയിലുമാണ് ദുരന്ത സ്ഥലത്ത് എത്തിക്കുന്നത്. സൈന്യത്തെ കൂടാതെ ഫയര്‍ഫോഴ്‌സിന്റെയും, പൊലീസിന്റെയുമടക്കമുള്ള വിഭാഗങ്ങളുടെ സേവനവും ശ്ലാഘനീയമാണ്. ഒരു ഫോണ്‍വിളി വരുമ്പോഴേക്കും സ്വന്തം ജീവന്‍ പോലും പണയം വെച്ച് ഓടിയെത്തുകയാണിവര്‍. വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, മത-രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ ആയിരകണക്കിന് പേരാണ് രക്ഷാപ്രവര്‍ ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടുള്ളത്. വളണ്ടിയര്‍മാരെ ആവശ്യമുണ്ടന്ന അറിയിപ്പിനെ തുടര്‍ന്ന് 81 പേരെത്തി. ഇവര്‍ക്ക് ജില്ലാ ഭരണകൂടം പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. ഇതിനകം കലക്‌ട്രേറ്റില്‍ 65- പേര്‍ രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്.

Wayanad
English summary
Wayanad local news; Army with ceaseless effort
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X