വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് സ്വദേശിക്ക് യു എ ഇ സര്‍ക്കാരിന്റെ 20 ലക്ഷം രൂപയുടെ ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് പുരസ്‌ക്കാരം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: യു എ ഇ സര്‍ക്കാരിന്റെ 20 ലക്ഷം രൂപയുടെ ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് പുരസ്‌ക്കാരം വയനാട് സ്വദേശിക്ക്. മുഖ്യ ആരോഗ്യപ്രശ്‌നമായി കാണുന്ന പ്രമേഹം പൊണ്ണത്തടി, ഹൃദ്‌രോഗം എന്നിവയുടെ പ്രതിരോധത്തിനും ആരോഗ്യകരമായ ജീവിതരീതികള്‍ക്കുമുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി യു എ ഇ ആരോഗ്യമന്ത്രാലയം മത്സരം ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് കല്‍പ്പറ്റ സക്കീനമന്‍സിലില്‍ സി പി ഫാസില്‍ ഷാനുവിന് ലഭിച്ചത്.

മുഹമ്മദ് ബാവ-സക്കീന ദമ്പതികളുടെ മകനായ ഫാസില്‍ ഷാനു കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയാണ്. പൊണ്ണത്തടി മൂലം ദുരിതമനുഭവിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ജീവിതത്തെ പ്രമേഹത്തിനും, ഹൃദ്രോഗങ്ങള്‍ക്കും വിട്ടുകൊടുക്കാതെ ഓടുകയും, ചാടുകയും മലകയറുകയും ചെയ്യുന്ന അഫ്‌സല്‍ എന്ന മലയാളി യുവാവിന്റെ ജീവിതം ക്യാമറയില്‍ പകര്‍ത്തിയതിനാണ് ഷാനുവിന് ആര്‍ട്ട് ഫോര്‍ ഹെല്‍ത്ത് പുരസ്‌ക്കാരം ലഭിച്ചത്.

Fasil Shanu

ഡോക്യുമെന്ററി വിഭാഗത്തിലും ഫോട്ടോഗ്രാഫി വിഭാഗത്തിലും ഫാസില്‍ ഷാനു സമ്മാനം സ്വന്തമാക്കി. ഇരുമത്സരങ്ങളിലുമായി 1.1ലക്ഷംദിര്‍ഹമാണ് (20 ലക്ഷം രൂപ) സമ്മാനത്തുകയായി നേടിയത്. വീഡിയോ ചിത്രീകരണത്തില്‍ പൊണ്ണത്തടിയെ അതിജീവിക്കാന്‍ പൊരുതുന്ന അഫ്‌സലിന്റെ ദൃശ്യമായിരുന്നുവെങ്കില്‍, ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പൊണ്ണത്തടിയനായ സഹോദരന്റെ സങ്കടചിത്രമാണ് ഷാനുവിനെ സമ്മാര്‍ഹനാക്കിയത്. ബേക്ക്മാര്‍ട്ട് ഇന്റര്‍നാഷണല്‍ പ്രൊജക്ട്-ബ്രാന്റ് മാനേജറായ ഫാസില്‍ ഷാലു ശ്രദ്ധേയനായ സ്ട്രീറ്റ്‌ലൈഫ്-സഞ്ചാരഫോട്ടോഗ്രാഫര്‍ കൂടിയാണ്.

Wayanad
English summary
Wayanad Local News; Art for health award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X