വയനാട്ടില്‍ വന്‍കുഴല്‍പ്പണവേട്ട: രണ്ടരക്കോടിയോളം രൂപ പിടികൂടി
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ വന്‍കുഴല്‍പ്പണവേട്ട, രണ്ടരക്കോടിയോളം രൂപ പിടികൂടി. മുത്തങ്ങ എക്സൈസ് പൊന്‍കുഴിയില്‍ വെച്ച് ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 2,44,70,000 രൂപയുടെ കുഴല്‍പണം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (41), വേങ്ങാട്ടുപറമ്പത്ത് ജെയ്സണ്‍ (31) എന്നിവരെ കസ്റ്റഡി യിലെടുത്തു. ഹ്യുണ്ടായി ക്രേറ്റ, ടയോട്ട എട്യോസ് കാറുകളുടെ ഡോര്‍ പാഡുകളിലും മറ്റുമായി ഒളിപ്പിച്ചുവെച്ച പണമാണ് എക്സൈസ് അധികൃതര്‍ പിടി കൂടിയത്. രണ്ടാഴ്ചക്കിടെ രണ്ടാംതവണയാണ് മുത്തങ്ങയില്‍ കുഴല്‍പ്പണം പിടികൂടുന്നത്.

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധ നയിക്കിടെ കര്‍ണ്ണാടക ആര്‍.ടി.സി ബസ്സില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴല്‍പ്പണമായിരുന്നു പിടികൂടിയത്. പണം കടത്തിയ കമ്പളക്കാട് കരിപ്പറമ്പില്‍ അജ്മലിനെ കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications