Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം; പിആര്‍ഡിയുടെ പുസ്തകോത്സവം തുടങ്ങി

കല്‍പ്പറ്റ: വയനാട് കലക്‌ട്രേറ്റില്‍ വായനയുടെ വസന്തം. വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കലക്ടറേറ്റില്‍ നടക്കുന്ന പുസ്തകമേള ശ്രദ്ധേയമാവുന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി ജില്ലാലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുസ്തകമേളക്ക് പിന്നാലെയാണ് കലക്‌ട്രേറ്റിലും മേള സംഘടിപ്പിച്ചിരിക്കുന്നത്.

എല്ലാവിധ വിഭാഗങ്ങളിലുംപ്പെട്ട ആയിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിനോദവും, വിജ്ഞാനവും പകരുന്ന പുസ്തകങ്ങള്‍ വാങ്ങാന്‍ നിരവധി പേരാണ് പുസ്തകോത്സവത്തിലെത്തുന്നത്. മേളയുടെ ഏറ്റവും വലിയ പ്രത്യേകത വിലക്കിഴിവാണ്. മാതൃഭുമി ബുക്ക്‌സ്, ഡിസി ബുക്ക്‌സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് മേളയിലെ പ്രധാന ആകര്‍ഷണം.

Book Fair

പുസ്തകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത കുട്ടികള്‍ക്കുള്ള പ്രത്യേക പുസ്തകങ്ങളാണ്. അറിവും, പൗരാണികമായ കഥകളുമടക്കം ഒട്ടേറെ പുസ്തകങ്ങള്‍ ഈയിനത്തില്‍ ഒരുക്കിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്റ്റാളില്‍ സര്‍ക്കാരും മറ്റിതര ഏജന്‍സികളും പുറത്തിറങ്ങിയ നിരവധി പുസ്തകങ്ങളുണ്ട്. ഈ പുസ്തകങ്ങള്‍ സൗജന്യനിരക്കിലും ഇവിടെ ലഭ്യമാണ്. തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് 10 മുതല്‍ 20 വരെ കിഴിവുകളും ലഭ്യമാകും.

പുസ്തകമേള ജൂണ്‍ 23ന് വൈകീട്ട് സമാപിക്കും. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് എഡിഎം കെ.എം രാജുവിന് ആദ്യപുസ്തകം നല്‍കികൊണ്ട് മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.പി. അബ്ദുല്‍ ഖാദര്‍, എഡിസി പി.സി. മജീദ്, മണ്ണ് സംരക്ഷണ വകുപ്പ് ഓഫീസര്‍ പി.യു. ദാസ്, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+