വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിപൂലീകരിക്കുന്നു: ഏഴ് കോടിയുടെ പദ്ധതി!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ:ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ കല്‍പ്പറ്റ പുത്തൂര്‍വയലില്‍ ആരംഭിച്ച ഗവേഷണനിലയത്തിന്റെ ഭാഗമായ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ വിപുലീകരിക്കുന്നു. ആദ്യഘട്ടത്തില്‍ ഏഴ് കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ശലഭോദ്യാനം, കുട്ടികളുടെ ഉദ്യാനം, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സെന്‍സറി ഗാര്‍ഡന്‍, ജൈവ വൈവിധ്യ മ്യൂസിയം എന്നിവയാണ് പ്രാഥമികഘട്ടത്തില്‍ നടപ്പിലാക്കുക. പദ്ധതി നിര്‍വഹണത്തിനായി പ്രത്യേക ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്.

plan-15

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ലീഡ് ഗാര്‍ഡന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയതാണ് 41 ഏക്കര്‍ വിസ്തൃതിയുള്ള പുത്തൂര്‍വയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന സവിശേഷതയും ഈ സസ്യോദ്യാനത്തിനുണ്ട്. ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിനൊപ്പം കൃഷി, ഉപഭോഗം, വിപണനം എന്നിവക്കാണ് പുത്തൂര്‍വയലിലെ ഗവേഷണകേന്ദ്രം പ്രാധാന്യം നല്‍കുന്നത്. വര്‍ഷാവര്‍ഷം നടത്തിവരുന്ന വിത്തുത്സവമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. അപൂര്‍വവും പരമ്പരാഗതരവുമായ വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയെന്ന സദ്ദുദ്ദേശത്തോടെയാണ് എല്ലാ വര്‍ഷവും ഇവിടെ വിത്തുത്സവം സംഘടിപ്പിക്കുന്നത്.

botanicalgarden

ഗവേഷണ നിലയത്തോട് അനുബന്ധിച്ചുള്ള സസ്യോദ്യാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് 2000-ലധികം പുഷ്പിത സസ്യങ്ങളുണ്ടെന്നതാണ്. ഇതില്‍ 579 സസ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. 512 ഇനങ്ങളാവട്ടെ പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കാണുന്നവയുമാണ്. നക്ഷത്ര, നവഗ്രഹവനവും ഈ ഉദ്യാനത്തിന്റെ മാത്രം പ്രത്യേകതയാണ്. സസ്യോദ്യാനത്തിന്റെ ഒരു ഭാഗം ഔഷധത്തോട്ടമാണ്. 800-ഓളം ഔഷധച്ചെടികള്‍ ഇവിടെ വളരുന്നുണ്ട്. ഇതില്‍ പലതും അപൂര്‍വമായി കണ്ടുവരുന്നയുമാണ്.

കൂടാതെ 24 ഇനം വന്യ ഭക്ഷ്യസസ്യങ്ങളും 62 ഇനം വന്യ ഓര്‍ക്കിഡുകളും 75 തരം പന്നല്‍ ചെടികളും 70 വള്ളിച്ചെടിയിനങ്ങളും 25 ഇനം നാടന്‍ കുരുമുളകും 60 ഇനം ശലഭോദ്യാന സസ്യങ്ങളും 27 വാഴയിനങ്ങളും ഈ സസ്യോദ്യാനത്തെ വേറിട്ട് നിര്‍ത്തുന്നു. വയനാട്ടില്‍ കണ്ടെത്തിയതില്‍ ഭക്ഷ്യയോഗ്യമായ 103 ഇനം ഇലകളില്‍ 50ല്‍ പരം ഇനങ്ങള്‍ ഉദ്യാനത്തില്‍ സംരക്ഷിക്കുന്നുണ്ട്. മൂന്നു ഘട്ടങ്ങളായി വിഭാവനം ചെയ്ത വിപുലീകരണ പദ്ധതിയുടെ പ്രഥമഘട്ടം മാസ്റ്റര്‍ പ്ലാന്‍ കൊളൊറാഡൊ ഡെന്‍വര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധര്‍ തയാറാക്കിയതായി ഗവേഷണകേന്ദ്രം മേധാവി ഡോ.വി. ബാലകൃഷ്ണന്‍ പറഞ്ഞു.

Wayanad
English summary
Wayanad Local News botanical garden ms swaminathan research centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X