വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളില്‍ കെട്ടിടനിര്‍മ്മാണത്തിനേര്‍പ്പെടുത്തിയ നിയന്ത്രണം അട്ടിമറിക്കുന്നു; ഉത്തരവ് മറച്ചുവെച്ചതായും ആക്ഷേപം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ വന്‍ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ജില്ലാകലക്ടറുടെ ഉത്തരവ് അട്ടിമറിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടന്ന് നിര്‍ത്തിവെച്ച നിരവധി നിര്‍മ്മാണപ്രവൃത്തികള്‍ പുനരാരംഭിച്ചുകഴിഞ്ഞു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വൈത്തിരിയില്‍ റോഡരുകില്‍ പോലും നിര്‍മ്മാണപ്രവൃത്തികള്‍ പുനരാരംഭിച്ചിട്ടുള്ളത്.

കേരളം പിടിക്കാന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; 56 പരിവാര്‍ സംഘടനകളുടേയും യോഗം തൃശൂരില്‍... സമന്വയ ബൈഠക്!

ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ മൂന്ന് പഞ്ചായത്തുകളിലായിരുന്നു കെട്ടിടനിര്‍മ്മാണത്തിന് ജില്ലാഭരണകൂടം നിയന്ത്രണമേര്‍പ്പെടുത്തിയത്. ജില്ലയുടെ താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കേശവേന്ദ്രകുമാറാണ് കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളിലായിരുന്നു മഴക്കെടുതിയെ തുടര്‍ന്ന് കെട്ടിടനിര്‍മ്മാണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത്.

Wayanad

ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് ജില്ലാഭരണകൂടം തന്നെ മറച്ചുവെച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വൈത്തിരി ഗ്രാമപഞ്ചായത്തില്‍പ്പെടുന്ന ചുണ്ടേല്‍ വില്ലേജില്‍ മാത്രമാണ് നിയന്ത്രണമെന്നായിരുന്നു ജനങ്ങള്‍ ലഭിച്ച അറിയിപ്പ്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് പുറത്തുവന്ന ഉത്തരവിന്റെ പൂര്‍ണരൂപം പുറത്തുവന്നപ്പോള്‍ മാത്രമാണ് മറ്റ് പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടെന്ന് അറിയുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശങ്ങളായ വൈത്തിരി, പൊഴുതന, തിരുനെല്ലി പഞ്ചായത്തുകളില്‍ എട്ട് മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ള കെട്ടിടങ്ങള്‍ പാടില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

അനുമതി ലഭിച്ച് നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിച്ച കെട്ടിടത്തിന് പോലും ഉത്തരവ് ബാധകമാണെന്നിരിക്കെയാണ് ഇപ്പോള്‍ വൈത്തിരിയിലും പരിസരപ്രദേശങ്ങളും നിര്‍മ്മാണപ്രവൃത്തികള്‍ പൊടിപൊടിക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം മഴക്കെടുതികളുണ്ടായ മൂന്ന് പഞ്ചായത്തുകളിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. അശാസ്ത്രീയമായ ഭൂവിനിയോഗമാണ് ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും കാരണമായെന്ന വിദഗ്ധസമിതിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് കൂടിയാണ് ഇനി കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്റര്‍ മാത്രമെ ആകാവൂ എന്ന് ഉത്തരവിട്ടത്.

ഇനി മുതല്‍ കെട്ടിട ഉടമകള്‍ പഞ്ചായത്ത് സെക്രട്ടറി വിളിക്കുന്ന ഹിയറിംഗിന് ഹാജരാകണം. എട്ട് മീറ്ററില്‍ കൂടുതലുള്ള പണി പൂര്‍ത്തിയായ കെട്ടിടങ്ങള്‍ ഒരു തരത്തിലുമുള്ള ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് തെളിയിക്കുകയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങുകയും വേണം. ഇതുസംബന്ധിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറി കഴിഞ്ഞു. 2015-ല്‍ വൈത്തിരി പഞ്ചായത്തിലെ കുന്നത്തിടവക വില്ലേജില്‍ കെട്ടിടങ്ങള്‍ക്ക് 8 മീറ്ററാക്കി അന്ന് കലക്ടറായിരുന്ന കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയിരുന്നു.

നേരത്തേ അനുമതി വാങ്ങിയതാണെന്നു കാണിച്ച് ചില ഉടമകള്‍ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടനിര്‍മ്മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.

Wayanad
English summary
Wayanad Local News about building construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X