Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിക വര്‍ഗ, ജാതി വിഭാഗങ്ങളില്‍പ്പെട്ട 88552 പേര്‍ക്കുള്ള അധികധനസഹായം; സംസ്ഥാനതല ഉദ്ഘാടനം വയനാട്ടില്‍ നടത്തി

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടികവര്‍ഗ-പട്ടികജാതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്കുള്ള അധിക ധനസഹായ വിതരണത്തിന്റ സംസ്ഥാനതല വിതരണോദ്ഘാടനം വയനാട് വൈത്തിരി സുഗന്ധഗിരിയില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിച്ചു. സുഗന്ധഗിരി വൃന്ദാവന്‍ കുടുംബക്ഷേമ ഉപകേന്ദ്രം,പൂക്കോട് ഏകലവ്യ എം.ആര്‍.എസ് ക്യാംപുകള്‍ മന്ത്രി സന്ദര്‍ശിച്ചു.

സംസ്ഥാനത്ത് ആകെ 88552 പേര്‍ക്കാണ് അധികധനസഹായം ലഭിക്കുക. ഇതില്‍ 10,684 പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 77,868 പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. മഴക്കെടുതി മൂലം ക്യാമ്പിലെത്തിയ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 10,000 രൂപയ്ക്ക് പുറമെയാണ് പട്ടിക വര്‍ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നല്‍കുന്നത്.

AK Balan

തൊഴിലും വീടും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ക്ക് അധിക ധനസഹായം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.10,000 രൂപയുടെ ചെക്ക് അമ്പതേക്കര്‍ കോളനിയിലെ കെമ്പിവെള്ളയ്ക്ക് മന്ത്രി കൈമാറിയായിരുന്നു സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാമ്പില്‍ നിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കും. സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്നും മഴക്കെടുതിയില്‍ ദുരിതബാധിതരായവര്‍ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, പട്ടിക വര്‍ഗ്ഗ ഡയറക്ടര്‍ പി. പുകഴേന്തി, പട്ടിക ജാതി ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍.വിമല, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എം.സന്ധ്യ, അംഗങ്ങളായ എം.എം. ജോസ്, പി.ഡി.ദാസന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ സംബന്ധിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനൊപ്പം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ മഴക്കെടുതിയുമായി ബന്ധപ്പെട്ട അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു മന്ത്രിയുടെ ക്യാംപ് സന്ദര്‍ശനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+