മഴക്കെടുതി; കത്തോലിക്ക സഭ നല്‍കിയത് മൂന്നരക്കോടിയുടെ സഹായം
കല്‍പ്പറ്റ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് മാനന്തവാടി രൂപത ദുരിതബാധിത പ്രദേശങ്ങളില്‍ ഇതുവരെ ചിലവിട്ടത് മൂന്നര കോടി രൂപയുടെ സഹായം. മഴക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിശ്വാസികള്‍ ഇനിയും പ്രവര്‍ത്തനം തുടരണമെന്നും മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം അഭ്യര്‍ത്ഥിച്ചു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ ആയിരം ക്വിന്റല്‍ അരിയും 200 ക്വിന്റല്‍ പഞ്ചസാരയും ഇനിതകം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.
കുടകിലെ ദുരിതബാധിതര്‍ക്ക് ബിസ്‌കറ്റ് എറിഞ്ഞു കൊടുത്ത് മന്ത്രി: സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം
നാടിനെയും ജനതയെയും പുനസൃഷ്ടിക്കാനുള്ള കഠിനപ്രയത്‌നത്തില്‍ പങ്കുചേരാനും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുന്ന ഓരോരുത്തര്‍ക്കും കഴിയുന്ന വിധത്തില്‍ സംഭാവനകള്‍ നല്‍കണമെന്നും രൂപതാഅധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ നടന്ന സഹായപ്രവര്‍ത്തനങ്ങളില്‍ തലശ്ശേരി, തൃശൂര്‍ അതിരൂപതകളുടെയും താമരശ്ശേരി, കര്‍ണാടകയിലെ ഭദ്രാവതി, ബല്‍ത്തങ്ങാടി രൂപതകളുടെയും ഇവിടങ്ങളിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭക്തസംഘടനകളുടെയും സഹകരണമുണ്ടായിരുന്നു, ഇങ്ങനെയാണ് രൂപത്ത് മൂന്നര കോടി രൂപയുടെ സഹായം നല്‍കാന്‍ സാധിച്ചത്.

കര്‍ണാടകയിലെ ബല്‍ത്തങ്ങാടി രൂപത ആറ് ട്രക്കുകളിലായി 60 ടണ്‍ അരിയെത്തിച്ചു. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് 15 ലക്ഷം രൂപയുടെ മരുന്നും മെഡിക്കല്‍ ക്യാംപിനായി നല്‍കി. രൂപതയുടെ സേവനവിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴിയാണ് നിലവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. നൂറ് കണക്കിന് വളണ്ടിയര്‍മാരാണ് ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സെന്റ് ജോസഫ്‌സ് ആശുപത്രിയുടെയും മറ്റ് ഡോക്ടര്‍മാരുടെയും സഹകരണത്തോടെ 20 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു.
കൂടാതെ പള്ളികളും സ്‌കൂളുകളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി തുറന്നു കൊടുത്തു. ജില്ലാ ഭരണകൂടം നടത്തുന്ന പുനരധിവാസ പദ്ധതിയില്‍ പങ്കാളികളാവുമെന്നും രൂപത അധ്യക്ഷന്‍ വ്യക്തമാക്കി. സാമ്പത്തികസഹായവുമായി നിരവധി പേര്‍ ഇപ്പോഴും ജില്ലാകലക്‌ട്രേറ്റിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി വെള്ളാരംകുന്ന് പെരുന്തട്ട മഹാത്മ കലാ സാംസ്‌കാരിക നിലയം അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
പ്രസിഡന്റ് എ. രാധാകൃഷ്ണന്‍, സെക്രട്ടറി എം. രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന് തുക കൈമാറിയത്. ജില്ലയില്‍ ഓണാഘോഷപരിപാടികളെല്ലാം തന്നെ ഒഴിവാക്കി ആ തുക ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഘടനകള്‍ നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications