വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാത്രിയാത്രാ നിരോധനം; ബദല്‍നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം; സ്വാഗതാര്‍ഹമെന്ന് ആക്ഷന്‍കമ്മിറ്റി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ദേശീയപാത 766-ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19 കി.മീ ഹൈവേയില്‍ അഞ്ച് സ്ഥലങ്ങളില്‍ ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കാനും ബാക്കി ഭാഗം റോഡിന് ഇരുവശവും വേലികെട്ടി വേര്‍തിരിക്കാനുമാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പ്രസ്തുത നിര്‍ദേശം നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മറ്റി സ്വാഗതം ചെയ്തു. റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സെക്രട്ടറി തന്നെയാണ് രാത്രിയാത്രാ നിരോധനപ്രശ്‌നം പഠിക്കുന്നതിനുവേണ്ടി സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയുടേയും അധ്യക്ഷന്‍. ഈ കമ്മറ്റിയുടെ മുമ്പാകെ ആക്ഷന്‍ കമ്മറ്റി ദേശീയപാതയിലെ ആനത്താരകളില്‍ മേല്‍പ്പാലങ്ങളും മറ്റിടങ്ങളില്‍ ജൈവപാലങ്ങളും നിര്‍മ്മിക്കുന്നതു സംബന്ധിച്ച് വിശദമായ പഠനറിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Wayanad

ഈ നിര്‍ദേശമാണ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിര്‍ദേശം നടപ്പില്‍ വരുത്താന്‍ 450 കോടി രൂരയാണ് ആകെ ചിലവ് വരുന്നത്. ഈ തുക കേരള-കര്‍ണാടക സര്‍ക്കാരുകള്‍ വഹിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെ നോക്കിയാല്‍ ആകെ 225 കോടി രൂപ കേരളം വഹിക്കേണ്ടി വരും. ഈ തുക വകയിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെടുന്നു. കേസിലെ പ്രധാന കക്ഷികളിലൊന്നായ ആക്ഷന്‍ കമ്മിറ്റി ഈ നിര്‍ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനെ പിന്തുണക്കാന്‍ കേരളം തയ്യാറാകണമെന്നും ആക്ഷന്‍കമ്മിറ്റി അഭ്യര്‍ഥിച്ചു. രാത്രിയാത്രാ നിരോധനം മറികടക്കാന്‍ ബദല്‍പാത നിര്‍ദേശമാണ് അടുത്തിടെ ഉയര്‍ന്നുവന്നത്. എന്നാല്‍ ഇത് പ്രായോഗിമല്ലെന്നാണ് കേന്ദ്രഗതാഗതമന്ത്രാലയത്തിന്റെ നിലപാട്. വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസമില്ലാത്ത വിധമാണ് ബദല്‍ നിര്‍ദേശം കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

പകല്‍ സമയത്ത് വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ബുദ്ധിമുട്ടിനും ഈ നിര്‍ദ്ദേശം പരിഹാരമാണ്. ആയതിനാല്‍ പുതിയ നിര്‍ദേശം അംഗീകരിക്കാന്‍ സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും തയ്യാറാവണമെന്നും ആക്ഷന്‍ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. കണ്‍വീനര്‍ അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, വി.മോഹനന്‍, എം.എ.അസൈനാര്‍, നാസര്‍ കാസിം, ഫാ:ടോണി കോഴിമണ്ണില്‍, ജോസ് കപ്യാര്‍മല, അഡ്വ:ജോസ് തണ്ണിക്കോട്, മോഹന്‍ നവരംഗ്, സി.യു.പൗലോസ്, ജേക്കബ് ബത്തേരി, ഇ.പി.മുഹമ്മദാലി, ഷംസാദ്, പി.എം.ജോസ്, അനില്‍, അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
Wayanad Local News about central transport ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X