വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ ദുരന്തമുഖത്ത് കര്‍മ്മധീരരായവര്‍ക്ക് ആദരം; സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത് 3826 പേര്‍ക്ക്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സ്വന്തം ജീവനെ കുറിച്ച് ചിന്തിക്കാതെ, പ്രളയഭീതിയില്ലാതെ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുംപെട്ട് ദുരിത്തിലായ ആയിരക്കണക്കിനാളുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയവര്‍ക്ക് ആദരം. കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ദുരന്തമുഖത്ത് കര്‍മ്മധീരരായവര്‍ക്ക് ആദരവൊരുക്കിയത്.

<strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു</strong>എസ്എസ്ടി ഭേദഗതിക്കെതിരെ മുന്നോക്ക വിഭാഗം സംഘടനകള്‍.... ഭാരത് ബന്ദ് പ്രഖ്യാപിച്ചു

ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തങ്ങളിലേര്‍പ്പെട്ട 3826 പേര്‍ക്കാണ് ഒരു വേദിയില്‍ ഒരുമിച്ച് ചേര്‍ന്ന് ആദരവൊരുക്കിയത്. ചടങ്ങില്‍ വെച്ച് ഒരു പതിറ്റാണ്ടിലേറെയായി കൈയ്യും മെയ്യും മറന്ന് ദുരന്തമുഖത്തെത്താറുള്ള തുര്‍ക്കി ജീവന്‍രക്ഷാസമിതിയും ആദരവ് ഏറ്റുവാങ്ങി.

Award

കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രത്യേക ചടങ്ങിലാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സജീവമായ ആളുകളെ അനുമോദിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഏതൊരു ദുരന്തമേഖലകളിലും എപ്പോഴും ഓടിയെത്തുന്ന സന്നദ്ധപ്രവര്‍ത്തകരാണ് നാടിന്റെ സ്പന്ദനമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല നേരിട്ട വലിയ ദുരന്തത്തെ അതിജീവി ക്കാന്‍ ഈ കൂട്ടായ്മകള്‍ കൊണ്ടാണ് സാധിച്ചത്.

പ്രളയാനന്തര നവകേരള നിര്‍മ്മിതിയിലും ജനകീയ സഹകരണം അനിവാര്യമാണ്. ദുരന്തങ്ങള്‍ക്കിരയായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഏവരും അണിനിരക്കണം. വീടും ഭൂമിയും സകലതും നഷ്ടപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യ മൊരുക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിനായി സര്‍ക്കാര്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സഹായമെത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. സമാനതകളിലാത്ത ദുരന്തത്തിലും കൈത്താ ങ്ങാകാന്‍ എത്തിയ രക്ഷാപ്രവര്‍ത്തകരുടെ കര്‍മ്മവീര്യവും സഹകരണവും മാതൃകാപരമാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Wayanad
English summary
Wayanad Local News certificate distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X