വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍
കല്‍പ്പറ്റ: മഴക്കെടുതിക്ക് ശേഷം വയനാട്ടില്‍ നടത്തിയ ശുചീകരണയജ്ഞം വന്‍വിജയം. രാവിലെ എട്ട് മുതല്‍ ആരംഭിച്ച് വൈകിട്ട് അവസാനിപ്പിക്കുമ്പോള്‍ ശുചീകരണപ്രവര്‍ത്തിയില്‍ പങ്കെടുത്തത് മുക്കാല്‍ ലക്ഷം പേരാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ചെയര്‍മാനായും ജില്ലാ കളക്ടര്‍ എ.ആര്‍.അജയ്കുമാര്‍ കണ്‍വീനറായും സബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് കോര്‍ഡിനേറ്ററുമായുള്ള സമിതിയാണ് ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മഴയില്‍ ഒഴുകിയെത്തിയ മാലിന്യങ്ങളും മറ്റ് പാഴ്‌വസ്തുക്കളും ശുചീകരണ പ്രവൃത്തിയുമായി ഭാഗമായി ശേഖരിച്ചു. കക്ഷിരാഷ്ട്രീയ ഭേഗമെന്യെ എല്ലാവരും ഒറ്റക്കെട്ടായാണ് ശുചീകരണപ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്. ശുചീകരണപ്രവൃത്തിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും വൃത്തിയും മാലിന്യരഹിതവുമായി.

ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത പദ്ധതിയില്‍ എല്ലാ വിഭാഗം ആളുകളും പങ്കെടുത്തുവെന്നതാണ് ഏറെ ശ്രദ്ധേയം. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെയും മൂന്ന് നഗരസഭകളിലെയും 512 വാര്‍ഡുകളിലും ശുചീകരണം നടന്നു. കുടുംബശ്രീയില്‍ നിന്ന് മാത്രം 40,000-ത്തോളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.

മണ്ണിടിച്ചിലിലും കുത്തൊഴുക്കിലും ഗതാഗതം തടസപ്പെട്ട പൊതു പാതകളിലെ മണ്ണ് നീക്കല്‍, ഓടകളും പൊതു ഇടങ്ങളും ശുചീകരിക്കല്‍, കിണറുകളിലെ ക്ലോറിനേഷന്‍, മാലിന്യനീക്കം, പുഴകളുടെയും ജല സ്രോതസുകളുടെയും ശുചീകരണം, പൊതു സ്ഥാപനങ്ങള്‍ വൃത്തിയാക്കല്‍ തുടങ്ങിയവയാണ് ആദ്യഘട്ട ശുചീകരണ പരിപാടിയില്‍ നടന്നത്. ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പുറമെ സമീപ ജില്ലകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരും മിഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് എം.ഐ ഷാനവാസ് എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളകട്ര് വി. കേശവേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണത്തിന് തുടക്കം കുറിച്ചത്. വാര്‍ഡുതല ശുചിത്വ സമിതികള്‍ക്കായിരുന്നു അതാത് പ്രദേശത്തെ ഏകോപന ചുമതല. ആരോഗ്യ വകുപ്പ്, ഹരിതകേരള മിഷന്‍, കുടുംബശ്രീ, ജില്ലാ ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെ നടത്തിയ പരിപാടി എല്ലായിടത്തുമുള്ള വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മഴക്കെടുതി രൂക്ഷമായിരുന്ന കോട്ടത്തറ, പനമരം പഞ്ചായത്തുകളില്‍ ലോഡു കണക്കിന് മാലിന്യങ്ങളാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ പങ്കെടുത്തവര്‍ ശേഖരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications