Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കൂടുതല്‍ ക്യാംപുകളില്‍ നിന്നും ആളുകളൊഴിയുന്നു; അവസാനഘട്ട ശുചീകരണം ആഗസ്റ്റ് 30ന്

കല്‍പ്പറ്റ: മഴ കുറഞ്ഞ് വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളമിറങ്ങിയ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം കുറയുന്നു. ചൊവ്വാഴ്ചയും ആയിരക്കണക്കിന് പേര്‍ ക്യാംപ് വിട്ടു. വരുംദിവസങ്ങളിലും നിരവധി പേര്‍ ക്യാംപ് വിടാനുള്ള തയ്യാറാടുപ്പിലാണ്. അതേസമയം, മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് പ്രളയ ബാധിത മേഖലകള്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടന കളുടെയും സഹകരണത്തോടെ ആഗസ്റ്റ് 30ന് അവസാനഘട്ട ശുചീകരണം നടത്തുമെന്ന് ജില്ലാ കലകടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.

പുനരധിവാസവുമായി ബന്ധപ്പെട്ട് വയനാട് കലക്‌ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള്‍ വാസയോഗ്യമാണോ വൈദ്യുതികരണം സുരക്ഷതമാണോയെന്നും പഞ്ചായത്ത് കോ-ഓര്‍ഡിനേഷന്‍ സമിതി പരിശോധിക്കും. ആരോഗ്യം, ശുചിത്വം, സാനിട്ടേഷന്‍ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദ്ദേശം നല്‍കും. ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഗണ്‍ ബൂട്ട്, കൈയ്യുറ, മാസ്‌ക് എന്നിവ ലഭ്യമാക്കും.

Review meeting

ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കെല്ലാം രോഗപ്രതിരോധ മരുന്ന് നല്‍കും. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാരം എന്നിവ നഷ്ടപ്പെട്ടവരുടെ രേഖകള്‍ വീണ്ടെടുക്കുന്നതിന് ജില്ലയില്‍ അടിയന്തരമായി തന്നെ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള നടപടിയും ഉടന്‍ ആരംഭിക്കും.

Vellamunda

ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിത്യോപയോഗസാധനങ്ങളുടേയും ശുചീകരണ സാമഗ്രികളുടേയും കിറ്റുകള്‍ നല്‍കുമെന്നും കേവശേന്ദ്രകുമാര്‍ വ്യക്തമാക്കി. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും keralarescue.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാം. സംഘടനകളുടെ സേവനങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും weforwayanad @gm ail.com ഇ-മെയില്‍ വിലാസത്തിലും അറിയിക്കാം. ഫോണ്‍-04936206265, 206267. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+