Get Updates
Get notified of breaking news, exclusive insights, and must-see stories!

കലക്‌ട്രേറ്റില്‍ കൗതുകമായി 'മാലാഖയുടെ കുഞ്ഞുടുപ്പ്'; സൈക്കിള്‍ വാങ്ങാന്‍ വെച്ച പണവുമായി ക്ലമന്‍സി സാറ; വയനാട്ടിലേക്ക് സഹായം ഒഴുകുന്നു

കല്‍പ്പറ്റ: മഴക്കെടുതിയുടെ ദുരിതമനുഭവിച്ച വയനാട്ടിലേക്ക് സഹായമെത്തിക്കുന്നവരുടെയെണ്ണം ഓരോ ദിവസവും കൂടുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും ജില്ലയില്‍ സഹായമെത്തിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ ഇതിനെല്ലാമപ്പുറം വ്യത്യസ്തമായ ചില സഹായങ്ങള്‍ കലക്‌ട്രേറ്റിലെത്തി.

കാലുകള്‍ തളര്‍ന്ന മുഹമ്മദ് ഹാഷിം കുടുക്കപൊട്ടിച്ചെത്തിയതും, 73 കാരി ശാന്തകുമാരി ഒരു ലക്ഷം രൂപയുമായി കലക്‌ട്രേറ്റിലെത്തിയതും അതില്‍ ചിലത് മാത്രം. ഏറ്റവുമൊടുവില്‍ ഞായറാഴ്ച കലക്‌ട്രേറ്റില്‍ കണ്ട ഒരു സഹായം എല്ലാവരെയും അമ്പരപ്പിച്ചു. ഒരു കുഞ്ഞുടുപ്പായിരുന്നു അത്.

 clemancy-sara

''പ്രിയപ്പട്ട കൂട്ടുകാരീ...നിങ്ങളുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

എന്റെ ചെറിയൊരു സഹായം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. എന്ന്, എയ്ഞ്ചല്‍''. മഴക്കെടുതിയുടെ ദുരിതം പേറുന്നവര്‍ക്ക് താങ്ങായി കലക്‌ട്രേറ്റിലെത്തിയ സഹായക്കൂമ്പാരങ്ങള്‍ തരം തിരിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതായിരുന്നു ഇത്. കുറിപ്പ് ഉടുപ്പില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു. ഈ മാലാഖ ആരാണെന്നോ, എവിടെയാണെന്നോ യാതൊരുവിധ സൂചനയും നല്‍കാതെയായിരുന്നു ഉടുപ്പും കലക്‌ട്രേറ്റിലെത്തിച്ചത്.

ഉടുപ്പ് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ജില്ലാ കലക്ടറുടെ ചുമതലയുളള ആയുഷ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഉടുപ്പും കത്തും എത്രയും വേഗം അര്‍ഹതപ്പെട്ട ഒരു പെണ്‍കുട്ടിക്ക് എത്തിച്ചുകൊടുക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. ഇത്തരം സഹായങ്ങളില്‍ വേറിട്ട് നില്‍ക്കുന്ന മറ്റൊരു കുഞ്ഞുമിടുക്കി കൂടിയുണ്ട്.

clemancy-sara

സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ ക്ലമന്‍സി സാറ. സൈക്കിള്‍ വാങ്ങാന്‍ വര്‍ഷങ്ങളായി സ്വരുക്കൂട്ടി വെച്ച 4,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഈ കൊച്ചുമിടുക്കി കലക്‌ട്രേറ്റിലെത്തി. മേപ്പാടി കടച്ചിക്കുന്ന് എകാധ്യാപക വിദ്യാലയത്തിലെ അധ്യാപകനായ പിതാവ് ഇ.വി ജോര്‍ജും മാതാവ് ജിന്‍സിയും സഹോദരന്‍ ജോണ്‍ ബ്ലെസണും സാറയുടെ തീരുമാനത്തെ സന്തോഷത്തോടെ അംഗീകരിച്ചു.

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം ഈ അവസരത്തില്‍ എന്തുചെയ്യണമെന്ന പിതാവ് ജോര്‍ജിന്റെ ചോദ്യത്തിന് സംഭാവന നല്‍കാമെന്ന മറുപടിയാണ് സാറ നല്‍കിയത്. സമയം കളയാതെ കളക്ടറേറ്റിലെത്തി സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് തുക കൈമാറി. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട സാറയുടെ വിശാലമനസ്‌കതയ്ക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. ഇവരെല്ലാം വ്യത്യസ്തരാണെങ്കിലും വിവിധ കൂട്ടായ്മകള്‍ വയനാട് കലക്‌ട്രേറ്റിലെത്തിച്ച വിലമതിക്കാനാവാത്ത സഹായസഹകരണങ്ങള്‍ക്കുമുണ്ട് നൂറ് മാര്‍ക്ക്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+