മഴക്കെടുതി: വയനാട്ടിലെ ഖനനനിയന്ത്രണം തുടരും; വെള്ളപൊക്കത്തില്‍ നഷ്ടമായ രേഖകള്‍ സെപ്റ്റംബര്‍ 30നകം നല്‍കും
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 40 ലക്ഷം രൂപ. കുട്ടികള്‍ ഓണത്തിനും പെരുന്നാള്‍ ആഘോഷത്തിനും സ്വരുക്കൂട്ടിയതും ഭിന്നശേഷിക്കാരുടെ ക്ഷേമപെന്‍ഷനും വയോധികരുടെ ജീവിത സമ്പാദ്യവും ഉള്‍പ്പെടെയുള്ളതാണ് ഈ തുകയെന്ന് ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
ജില്ലയില്‍ നടന്ന വെള്ളപൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ ഭാവിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം സുരക്ഷിതമാണെന്ന് ഉറപ്പിക്കാനയി ഭൂവിനിയോഗ രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടില്‍ നിലവിലുള്ള ഖനനനിയന്ത്രണം തുടരും. ഇക്കാര്യത്തില്‍ യാതൊരുവിധ അയവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.

ജില്ലയിലെ റോഡിനോടും വാസസ്ഥ ലങ്ങളോടും ചേര്‍ന്ന അപകട സാധ്യതാ പ്രദേശങ്ങളില്‍ കനത്ത ജാഗ്രത ആവശ്യമുണ്ട്. ഇതിനായി വിദഗ്ധസമിതിക്ക് രൂപം നല്‍കും. വൈത്തിരിയില്‍ കെട്ടിടം താഴ്ന്ന സ്ഥലമുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ സമിതിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇതിനകംതന്നെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മണ്ണിന്റെ സ്വഭാവം സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മഴക്കെടുതിയില്‍ രേഖകള്‍ നഷ്ടമായവര്‍ക്ക് സെപ്റ്റംബര്‍ 30-നകം പകരം രേഖകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതിനായി മൂന്ന് മുതല്‍ 15 വരെ പഞ്ചായത്ത് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തും. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ ജില്ലയെ പുനര്‍ നിര്‍മ്മിക്കാന്‍ ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വീട് നശിച്ചവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ താല്‍ക്കാലിക സംവിധാനവും ഏര്‍പ്പെടുത്തും.
381 വീടുകള്‍ പൂര്‍ണ്ണമായും 1492 വീടുകള്‍ ഭാഗികമായും മഴക്കെടുതിയില്‍ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. തകര്‍ന്ന റോഡുകളുടെ നാശനഷ്ടം പൊതുമരാമത്ത് വകുപ്പ് കണക്കാക്കി വരികയാണ്. ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലത്തില്‍ നടപ്പിലാക്കുന്നതിനായി പതിനായിരം രൂപ അധികമായി നല്‍കുമെന്നും ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ എന്നിവരും അദ്ദേഹ ത്തോടൊപ്പ മുണ്ടായിരുന്നു. പുനരധിവാസ പ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തകരുടെ എണ്ണം 1338 ഉം സന്നദ്ധ സംഘടനകളുടെ എണ്ണം 29 ഉം ആയി. താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 04936206265, 206267. ജില്ലാ ദുരന്ത നിവാരണ കണ്‍ട്രോള്‍ റൂം ഫോണ്‍-04936204151.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications