വയനാട്ടില്‍ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകം മോഷണശ്രമത്തിനിടെ!
മാനന്തവാടി: വയനാട്ടില്‍ നവദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി വെള്ളമുണ്ട കണ്ടത്തുവയലിലാണ് സംഭവം. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാംമൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മന്‍ (27), ഭാര്യ മാനന്തവാടി ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.

സമീപത്ത് തന്നെ മറ്റൊരു മകന്റെയൊപ്പം താമസിക്കുന്ന ഉമ്മറിന്റെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതില്‍ തുറന്നുകിടന്ന വീട്ടിനുള്ളില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുന്നത് കണ്ട് ആയിഷ അകത്ത് കയറി നോക്കിയപ്പോഴാണ് മകനും മരുമകളും വെട്ടേറ്റ് മരിച്ചുകിടക്കുന്നത് കണ്ടത്. വീട് മുഴുവന്‍ രക്തം ഒഴുകിപ്പടര്‍ന്നിരുന്നു. മോഷ്ടാക്കാളാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications