വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവദമ്പതികളുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് സൂചന; അറസ്റ്റ് ഉടന്‍

Google Oneindia Malayalam News

മാനന്തവാടി: കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍; അടുത്ത ദിവസം അറസ്റ്റുണ്ടാകാന്‍ സാധ്യത. പ്രതിയുടെ നാടെന്ന് പറയപ്പെടുന്ന തൊട്ടില്‍പ്പാലം, കുറ്റ്യാടി ഭാഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.

കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ രണ്ട് മാസത്തിലധികമായി നടത്തുന്ന അന്വേഷ ണത്തി നൊടുവിലാണ് പ്രതിയെ ക്കുറിച്ചുള്ള സൂചനകളിലേക്ക് അന്വേഷണ സംഘത്തിന് എത്താന്‍ കഴിഞ്ഞത്. എന്നാല്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇത് വരെയും യാതൊരു വിവരവും പോലീസ് മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. കൊലപാതകസ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അന്വേഷണത്തെ ബാധി ച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

wayanad-murder

കൊലചെയ്യപ്പെട്ട ഉമ്മര്‍, ഫാത്തിമ എന്നിവര്‍

ഇത് കാരണം മൊബൈല്‍ ഫോണ്‍ ഇത് വരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മൊബൈല്‍ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസിന് വിവരങ്ങള്‍ കിട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെ മകന്‍ ഉമ്മര്‍ (27), ഭാര്യ മാനന്തവാടി ചെറ്റപ്പാലം ആറങ്ങാടന്‍ മുഹമദ് എന്ന മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (17) എന്നിവരെയാണ് വീട്ടിനുള്ളിലെ കിടപ്പറയില്‍ ജൂലൈ ആറിന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുറക് വശത്തെ വാതില്‍ തുറന്നാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍. വീടിന് പുറത്ത് മുളക് പൊടികള്‍ വിതറിയിയിരുന്നു. എട്ടരപവന്‍ സ്വര്‍ണാഭര ണങ്ങളും നഷ്ടപ്പെട്ടിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

കോഴിക്കോട് സയന്റിഫിക് അസിസ്റ്റന്റും ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും, അന്യസംസ്ഥാന തൊഴിലാളികളെയടക്കം ചോദ്യം ചെയ്തുമായിരുന്നു അന്വേഷണം പുരോഗമിച്ചതെങ്കിലും കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് ജില്ലക്കകത്തും പുറത്തുമുള്ള ധനകാര്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ കൃത്യവും സൂക്ഷ്മവുമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയതെന്നാണ് ലഭിക്കുന്ന സൂചന. ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കൊലപാത കം. ഇത് അന്വേഷണ സംഘത്തെ ഏറെ വലക്കുകയും ചെയ്തു. മാനന്തവാടി ഡി വൈ എസ് പി കെ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

Wayanad
English summary
Wayanad Local News:couples murder-man under police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X