വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊഴില്‍ സ്ഥിരതയില്ലാതെ നൃത്താധ്യാപകര്‍; സ്‌കൂളുകളില്‍ നിയമനം നടത്തണമെന്ന് അസോസിയേഷന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നൃത്താധ്യാപനം ഉപജീവനമാര്‍ഗമാക്കിയ കലാകാരന്മാര്‍ തൊഴില്‍ സ്ഥിരതയില്ലാതെ ദുരിതത്തില്‍. വയനാട്ടിലെ നൂറ് കണക്കിന് കലാകാരന്മാരാണ് വര്‍ഷങ്ങളായി നൃത്തപരിശീലനത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്നാല്‍ കലോത്സവ സീസണ്‍ കഴിഞ്ഞാല്‍ ഈ അധ്യാപകര്‍ക്ക് ജോലിയില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യം മറികടക്കാന്‍ സര്‍ക്കാര്‍ വിദ്യദ്യാസ സ്ഥാപനങ്ങളില്‍ നൃത്താധ്യാപകരെ നിയമിക്കണമെന്ന് വയനാട് ജില്ലാ ഡാന്‍സ് ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

തൊഴില്‍ സംരക്ഷണം, നൃത്ത കലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി, അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാവണമെന്നും സമ്മേളനം ആവിശ്യപ്പെട്ടു. ദൈനംദിന ജീവിതത്തില്‍ വരുമാനമാര്‍ഗമുള്ളവര്‍ തന്നെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ നൃത്താധ്യാപകരുടെ ഓഫ് സീസണ്‍ ജീവിതം ഏറെ കഷ്ടത്തിലാണ്.

danceteachers-1

മറ്റ് ഉപജീവനമാര്‍ഗങ്ങള്‍ അറിയാത്തതിനാല്‍ തന്നെ നൃത്താധ്യാപരുടെ സ്ഥിതി ജോലിസ്ഥിരതയില്ലാതെ ഏറെ പരിതാപകരമായ അവസ്ഥയിലാണ്. ഈ സാഹചര്യം മറികടക്കാനാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെങ്കിലും നൃത്താധ്യാപകരെ നിയമിക്കണമെന്ന ആവശ്യവുമായി വയനാട് ജില്ലാ ഡാന്‍സ് ടീച്ചേര്‍സ് അസോസിയേഷന്‍ എത്തുന്നത്. ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണ് നൃത്താധ്യാപകര്‍ക്ക് സ്‌കൂളുകളിലും മറ്റും അവസരം ലഭിക്കുന്നത്. ഇത് പ്രധാനമായും സ്‌കൂള്‍, ഉപജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലേക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനാണ്. ഇത് കഴിഞ്ഞാല്‍ അടുത്ത കലോത്സവ നാളുകള്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.


ജില്ലയില്‍ നൃത്തവിദ്യാലയങ്ങള്‍ നടത്തുന്നവരുണ്ടെങ്കിലും നൂറ് കണക്കിനാളുകള്‍ക്ക് അതിനും കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൃത്താധ്യാപകരെ നിയമിച്ച് നൃത്തപരിശീലനം ഉപജീവനമാര്‍ഗമാക്കിയവര്‍ക്ക് ഒരു സ്ഥിരജോലി ഏര്‍പ്പെടുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രേണുകാ സലാം അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി പ്രമോദ് ദാസ് മുഖ്യപ്രഭാഷണം നടത്തി. മുഖ്യാതിഥിയായിരുന്ന കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍ മുതിര്‍ന്ന നൃത്ത അധ്യാപകരെ ആദരിച്ചു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ അജിത, സംസ്ഥാന സെക്രട്ടറി ശിവദാസ് പടിഞ്ഞാറത്തറ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സമീര്‍, ജില്ലാ രക്ഷാധികാരി അനില്‍കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് വാളാട്, സാബു മാനന്തവാടി, ഹിപ്പ്‌സ് റഹ്മാന്‍ കല്‍പ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ നൃത്ത സന്ധ്യ ഒരുക്കി. വയനാട് സിംഗേഴ്‌സ് ഗ്രൂപ്പിന്റെ ഗാനമേള എന്നിവ അരങ്ങേറി.

Wayanad
English summary
wayanad local news dance teachers seeks school appointment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X