മോട്ടോര്‍ സൈക്കിളില്‍ മാനിറച്ചി കടത്തി: രണ്ട് മാഹി സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍
മാനന്തവാടി: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മാനിറച്ചിയുമായി മാഹി സ്വദേശികള്‍ വയനാട്ടില്‍ പിടിയിലായി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മാനിറച്ചിയുമായി യുവാക്കള്‍ പിടിയിലായത്. അറസ്റ്റിന് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നേതൃത്വം നല്കി. മൂന്നര കിലോയോളം മാനിറച്ചി പാകം ചെയ്യാന്‍ മസാല പുരട്ടി ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന പി.വൈ 03 എ 8510 ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.കര്‍ണ്ണാടക ഭാഗത്ത് നിന്നും വരുകയായിരുന്നു ഇരുവരും. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും സംഘടിപ്പിച്ച ഇറച്ചിയാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തലശ്ശേരി മാഹി സ്വദേശികളായ പള്ളൂര്‍ മീത്തലപറമ്പത്ത് ബിജേഷ്(33), പള്ളൂര്‍ ഉപ്പളക്കണ്ടിയില്‍ അജേഷ് (39) എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സി.ഇ.ഒ മാരായ കെ.പി പ്രമോദ്,എ.സി ചന്ദ്രന്, അമല്‍ദേവ്,വിപിന്‍ വില്‍സണ്‍,അനുദാസ്,പ്രിന്‍സ് ടി.ജി,അഖില്‍ എന്നിവര്‍ വാഹന പരിശോധനയിക്ക് നേതൃത്വം നല്കി. പിന്നീട് പ്രതികളെ വനംവകുപ്പിന് കൈമാറി. അടുത്തിടെ ജില്ലയില്‍ നിന്നും മാനിറച്ചിയുമായി നിരവധി പേരെ പിടികൂടിയിരുന്നു. വന്യമൃഗവേട്ട വ്യാപകമാകുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. വൈത്തിരിയില്‍ നിന്നും ഈങ്ങാപ്പുഴ സ്വദേശികളായ രണ്ട് പേരില്‍ നിന്നും മാനിറച്ചി പിടികൂടിയിട്ടും അധികമായിട്ടില്ല.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications