വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോട്ടോര്‍ സൈക്കിളില്‍ മാനിറച്ചി കടത്തി: രണ്ട് മാഹി സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മാനിറച്ചിയുമായി മാഹി സ്വദേശികള്‍ വയനാട്ടില്‍ പിടിയിലായി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ സൈക്കിളില്‍ കടത്തുകയായിരുന്ന മാനിറച്ചിയുമായി യുവാക്കള്‍ പിടിയിലായത്. അറസ്റ്റിന് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നേതൃത്വം നല്‍കി. മൂന്നര കിലോയോളം മാനിറച്ചി പാകം ചെയ്യാന്‍ മസാല പുരട്ടി ചാക്കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന പി.വൈ 03 എ 8510 ബജാജ് പള്‍സര്‍ മോട്ടോര്‍ സൈക്കിള്‍ കസ്റ്റഡിയിലെടുത്തു.കര്‍ണ്ണാടക ഭാഗത്ത് നിന്നും വരുകയായിരുന്നു ഇരുവരും. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും സംഘടിപ്പിച്ച ഇറച്ചിയാണെന്ന് കരുതുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

meatwayanad-

തലശ്ശേരി മാഹി സ്വദേശികളായ പള്ളൂര്‍ മീത്തലപറമ്പത്ത് ബിജേഷ്(33), പള്ളൂര്‍ ഉപ്പളക്കണ്ടിയില്‍ അജേഷ് (39) എന്നിവരെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സി.ഇ.ഒ മാരായ കെ.പി പ്രമോദ്,എ.സി ചന്ദ്രന്‍, അമല്‍ദേവ്,വിപിന്‍ വില്‍സണ്‍,അനുദാസ്,പ്രിന്‍സ് ടി.ജി,അഖില്‍ എന്നിവര്‍ വാഹന പരിശോധനയിക്ക് നേതൃത്വം നല്‍കി. പിന്നീട് പ്രതികളെ വനംവകുപ്പിന് കൈമാറി. അടുത്തിടെ ജില്ലയില്‍ നിന്നും മാനിറച്ചിയുമായി നിരവധി പേരെ പിടികൂടിയിരുന്നു. വന്യമൃഗവേട്ട വ്യാപകമാകുന്നതിന്റെ സൂചനയാണിത് നല്‍കുന്നത്. വൈത്തിരിയില്‍ നിന്നും ഈങ്ങാപ്പുഴ സ്വദേശികളായ രണ്ട് പേരില്‍ നിന്നും മാനിറച്ചി പിടികൂടിയിട്ടും അധികമായിട്ടില്ല.

Wayanad
English summary
Wayanad Local News deer meat recovered from bike passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X