വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡെങ്കിപ്പനി: അതീവ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രതിരോധ പരിപാടി!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജില്ലയില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 171 പേരില്‍ രോഗബാധ സംശയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രതാ നിര്‍ദേശം. ജൂലൈ ഒന്ന് മുതല്‍ 31 വരെ ജില്ലയില്‍ ഡെങ്കിപ്പനി വിരുദ്ധ മാസാചരണം നടത്തി പ്രതിരോധ-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രസ്തുത പരിപാടികളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തമുണ്ടാവണമെന്ന് ആരോഗ്യവകുപ്പ് വകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കൂടുതലാണ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മുട്ടയിട്ടാണ് ഈയിനത്തിലുള്ള കൊതുകുകള്‍ വ്യാപിക്കുന്നത്. വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചട്ടികളുടെ അടിയില്‍വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍, കൊക്കോയുടെ തോട്, കെട്ടിട നിര്‍മ്മാണസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങള്‍ അടിയന്തരമായി ഒഴിവാക്കണം. കൊതുക് മുട്ടയിട്ട് പടരുന്നതിനെടുക്കുന്ന സമയം ഒരാഴ്ചയായതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഉറവിടനശീകരണം നടത്തേണ്ടതാണ്.

denguewayanad-

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള ആരോഗ്യ ജാഗ്രതാപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവപങ്കാളികളായാല്‍ മാത്രമെ രോഗപ്രതിരോധം സാധ്യമാവുകയുള്ളു. വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും യുവജനസംഘടനകളുടെയും മറ്റും നേതൃത്വത്തിലും പങ്കാളിത്തതിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനാവും.

പനിയോടൊപ്പം തലവേദന, കണ്ണിന് പുറകിലെ വേദന, പേശി വേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിയുടെ പ്രധാനലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകളുമുണ്ടാകാം. ഒരുവട്ടെ ഡെങ്കി ബാധിച്ചവര്‍ക്ക് വീണ്ടും രോഗമുണ്ടായാല്‍ മാരകമാവാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഡെങ്കിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഭാഗവാക്കാകണമെന്നും വയനാട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ. നൂന മര്‍ജ, കെ ഇബ്രാഹിം, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി ദിനീഷ്, സി സി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
wayanad local news dengue fever.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X