വയനാടിന്റെ സ്വപ്നപദ്ധതികളൊന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്: ജില്ലാസ്റ്റേഡിയം ഉദ്ഘാടനം ജൂലൈ രണ്ടിന്
കല്‍പ്പറ്റ: കായികമേഖലയില്‍ കരുത്തുറ്റ പ്രതിഭകളുണ്ടെങ്കിലും മതിയായ കളിക്കളത്തിന്റെ അഭാവം മൂലം ചുരമിറങ്ങേണ്ടി വരുന്ന കായിക പ്രതിഭകള്‍ക്ക് ആശ്വാസമായി ജില്ലാ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 18.67 കോടി രൂപയാണ് കിഫ്ബി മുഖേന വകയിരുത്തിയിട്ടുള്ളത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി പ്രാവര്‍ത്തികമാവുന്നത്. സര്‍ക്കാര്‍ ഏജന്‍സിയായ കീറ്റ്‌ക്കോയ്ക്കാണ് നിര്‍മ്മാണച്ചുമതല. ആദ്യഘട്ട നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനം ജൂലൈ രണ്ടിന് വൈകുന്നേരം 4.30ന് വ്യവസായ, വാണിജ്യ, കായിക-യുവജനകാര്യ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും.

ജിനചന്ദ്ര സ്റ്റേഡിയം എന്ന പേരിലായിരിക്കും ജില്ലാസ്റ്റേഡിയം അറിയപ്പെടുക. സ്വാഭാവിക പ്രതലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട്, ആറ് ലൈനോടുകൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, 26900ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വി.ഐ.പി, ലോഞ്ച്, കളിക്കാര്‍ക്കും, മാധ്യമം 'വര്‍ത്തകര്‍ക്കുമുള്ള ഓഫീസ് മുറുകള്‍, 9400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹോസ്റ്റല്‍ കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സംവിധാനം, വൈദ്യുതീകരണം, മഴവെള്ള സംഭരണം, 9500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള2 നിലകളിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം എന്നിവയാണ് ഈ പദ്ധതിയിലൂടെയഥാര്‍ത്ഥ്യമാകുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ വി.ഐ.പി. ലോഞ്ച്, ഹോസ്റ്റല്‍കെട്ടിടം, പൊതു ശൗചാലയം, ജലവിതരണ സൗവിധാനം, വൈദ്യുതീകരണം, മഴവെള്ളസംവരണം, അഡ്മിനിസ്‌ട്രേറ്റീവ് കേന്ദ്രം, ഫെന്‍സിംഗ്, ഡ്രൈനേജ്‌സിസ്റ്റം, 2 അടി മണ്ണിട്ടു പൊക്കി സ്വാഭാവിക പ്രദലത്തോടുകൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാംഘട്ടമായി 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തികളും നടത്തും.

ആദ്യഘട്ട നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനച്ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും, ചടങ്ങില്‍ മുഖ്യാതിഥികളായി എം.പി. മാരായ എം.ഐ. ഷാനവാസ്, എം.പി. വീരേന്ദ്ര കുമാര്‍, എം.എല്‍.എ. യുവജനകാര്യ വകുപ്പ് സെക്രട്ടറി ഡോ: ബി. അശോക് ഐ.എ.എസ്., എം എല്‍ എമാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവര്‍ പങ്കെടുക്കും. കായിക കാര്യ ഡയാക്ടര്‍ സഞ്ജയന്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നബീസ, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കായിക യുവജന കളക്ടര്‍ എ. ആര്‍. അജയ കുമാര്‍ ഐ.എ.എസ്. എന്നിവര്‍ പങ്കെടുക്കും, നിര്‍മ്മാണപ്രവൃത്തികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ അറിയിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണസമിതി അംഗം സലീം കടവന്‍, സെക്രട്ടറി-ഇന്‍-ചാര്‍ജ് സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications