Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഡോക്‌സി ഡേ ആചരണത്തിന് തുടക്കമായി; എലിപ്പനിക്കെതിരെ കനത്ത ജാഗ്രത

കല്‍പ്പറ്റ: എലിപ്പനിക്കെതിരെ വയനാട്ടില്‍ ഡോക്‌സിഡേ ആചരണത്തിന് തുടക്കമായി. മഴക്കെടുതിക്ക് ശേഷം എലിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്‌സി ഡേ ആചരണം ആരംഭിച്ചത്. പ്രളയത്തിന് ശേഷം പ്രതിരോധ ഗുളിക കഴിക്കാത്തതാണ് മരണനിരക്ക് കൂട്ടാനുള്ള സാഹചര്യമുണ്ടാക്കിയത്.

ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരും നിര്‍ബന്ധമായും ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കണം. പ്രതിരോധ ഗുളികകള്‍ ജില്ലയില്‍ മുഴുവന്‍ ആളുകള്‍ക്കും എത്തിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡോക്‌സിഡേ ആചരണത്തിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ വീടുകളില്‍ നേരിട്ടെത്തി ബോധവത്ക്കരണം നടത്താനും പദ്ധതിയിട്ടിട്ടുണ്ട്.

Doxy day

മഴക്കെടുതിയില്‍ വീടുകളും പരിസരവും ശുചീകരിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. കടുത്ത പനി, തലവേദന, വിറയല്‍, ശരീരവേദന, കണ്ണിന് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രരംഭലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ചികില്‍സ നേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ 200 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ ഒറ്റ ഡോസും 8 മുതല്‍ 14 വയസ്സ് വരെയുളളവര്‍ 100 മി.ഗ്രാം ഡോക്‌സിസൈക്ലിന്‍ ഒറ്റ ഡോസ് കഴിക്കണം.

8 വയസ്സില്‍ താഴെയുളള കുട്ടികള്‍ 10 മി.ഗ്രാം അസിത്രോമൈസിന്‍ ഒറ്റ ഡോസാണ് കഴിക്കേണ്ടത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ അമോക്‌സിലിന്‍ 500 മി.ഗ്രാം ടാബ്‌ലറ്റ് മൂന്ന് നേരം വീതം അഞ്ച് ദിവസം കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കളക്‌ട്രേറ്റ് പരിസരത്ത് ഡോക്‌സി ഡേ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയ്ക്ക് എലിപ്പനി പ്രതിരോധമരുന്ന് നല്‍കി പരിപാടിക്ക് തുടക്കമിട്ടു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും രണ്ടാം ഡോസ് പ്രതിരോധ മരുന്ന് കഴിച്ചു. ചടങ്ങില്‍ ഡി.പി.എം ഡോ. സി. അഭിലാഷ്, ജില്ലാ ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി ദിനീഷ്, ഡോ. കെ.എസ് അജയന്‍, ജില്ലാതല പ്രോഗ്രാം ഓഫിസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+