വേതനവും ഗ്രാറ്റുവിറ്റിയുമില്ല: വയനാട്ടില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരത്തിന്
കല്‍പ്പറ്റ: വേതനവും ഗ്രാറ്റുവിറ്റിയുമില്ല, എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ തേയില ചപ്പ് പറിച്ച് സമരം ചെയ്യും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജൂലൈ 10 മുതലാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുക. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. മാത്രമല്ല, സര്‍വ്വീസില്‍ നിന്ന് 10 വര്‍ഷമായി പിരിഞ്ഞ നൂറോളം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാത്തതിലും പ്രതിഷേധം ശക്തമാണ്.
2016-2017 വര്‍ഷങ്ങളിലെ ബോണസും ഇതുവരെ നല്‍കിയിട്ടില്ല. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്ത കാലത്ത് നിയമവിരുദ്ധമായി പി.എഫ് വിഹിതം പിടിച്ച് കൈവശപ്പെടുത്തി വഞ്ചിച്ച മാനേജ്മെന്റിന്റെ നിലപാടിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൊഴിലാളികളില്‍ നിന്ന് പിടിച്ച വിഹിതം പി.എഫ് അക്കൗണ്ടില്‍ അടയ്ക്കാത്തതിലും നാല് വര്‍ഷമായി മെഡിക്കല്‍ ആനുകൂല്യം, കമ്പിളി, പുതപ്പ് തുടങ്ങിയവ നല്‍കാത്തതിലും പ്രതിഷേധിച്ച് കൂടിയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജൂലൈ 10 മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

സമര പ്രഖ്യാപന കണ്വെന്ഷന് ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എന്‍.ഒ.ദേവസ്യ അധ്യക്ഷത വഹിച്ചു.എന്‍.വേണു മാസ്റ്റര്‍, യു.കരുണന്, സാം പി മാത്യു, കെ.ടി.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ഭാരവാഹികളായി പി.പി. ആലി (ചെയര്മാന്), എന്‍.വേണു മാസ്റ്റര്‍ ,എന്‍.ഒ.ദേവസ്യ (വൈസ് ചെയര്മാന്മാര് ), യു.കരുണന്, കെ.ടി.ബാല കൃഷ്ണന്(കണ്‍വീനര്‍മാര്‍) സാം പി മാത്യു (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications