വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേതനവും ഗ്രാറ്റുവിറ്റിയുമില്ല: വയനാട്ടില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരത്തിന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വേതനവും ഗ്രാറ്റുവിറ്റിയുമില്ല, എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ തേയില ചപ്പ് പറിച്ച് സമരം ചെയ്യും. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജൂലൈ 10 മുതലാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുക. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ മുന്നൂറോളം വരുന്ന തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. മാത്രമല്ല, സര്‍വ്വീസില്‍ നിന്ന് 10 വര്‍ഷമായി പിരിഞ്ഞ നൂറോളം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാത്തതിലും പ്രതിഷേധം ശക്തമാണ്.

2016-2017 വര്‍ഷങ്ങളിലെ ബോണസും ഇതുവരെ നല്‍കിയിട്ടില്ല. സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്ത കാലത്ത് നിയമവിരുദ്ധമായി പി.എഫ് വിഹിതം പിടിച്ച് കൈവശപ്പെടുത്തി വഞ്ചിച്ച മാനേജ്‌മെന്റിന്റെ നിലപാടിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തൊഴിലാളികളില്‍ നിന്ന് പിടിച്ച വിഹിതം പി.എഫ് അക്കൗണ്ടില്‍ അടയ്ക്കാത്തതിലും നാല് വര്‍ഷമായി മെഡിക്കല്‍ ആനുകൂല്യം, കമ്പിളി, പുതപ്പ് തുടങ്ങിയവ നല്‍കാത്തതിലും പ്രതിഷേധിച്ച് കൂടിയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ജൂലൈ 10 മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നത്.

elstonestatestrike-

സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. എന്‍.ഒ.ദേവസ്യ അധ്യക്ഷത വഹിച്ചു.എന്‍.വേണു മാസ്റ്റര്‍, യു.കരുണന്‍, സാം പി മാത്യു, കെ.ടി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സമരസമിതി ഭാരവാഹികളായി പി.പി. ആലി (ചെയര്‍മാന്‍), എന്‍.വേണു മാസ്റ്റര്‍ ,എന്‍.ഒ.ദേവസ്യ (വൈസ് ചെയര്‍മാന്‍മാര്‍ ), യു.കരുണന്‍, കെ.ടി.ബാല കൃഷ്ണന്‍(കണ്‍വീനര്‍മാര്‍) സാം പി മാത്യു (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Wayanad
English summary
wayanad local news elstone estate strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X