വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാലംഗകുടുബത്തെ കാണാതായ സംഭവം: കണ്ണീരുണങ്ങാതെ ആനപ്പാറ ഗ്രാമം; ഇനി സായൂജിനായി പ്രാര്‍ത്ഥനയോടെയുള്ള കാത്തിരിപ്പ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായ സംഭവത്തിന്റെ ഞെട്ടലും ദുഖവും മാറാതെ ആനപ്പാറ ഗ്രാമം. മൂന്ന് മൃതദേഹങ്ങള്‍ തിരച്ചില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അവശേഷിക്കുന്ന സായൂജ്യങ്കെലും ജീവനോടെ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയിലാണ് പ്രദേശവാസികള്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് വെണ്ണിയോട് വലിയ പുഴയില്‍ ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍ കുട്ടി(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(13), സായൂജ്(9) എന്നിവരെ കാണാതായത്. ഗൃഹനാഥന്റെ മൃതദേഹം അന്നേ ദിവസം തന്നെ കണ്ടെടുത്തെങ്കിലും ബാക്കിയുള്ള മൂന്ന് പേര്‍ ജീവിച്ചിരിപ്പുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍.

Family missing cae

എന്നാല്‍ ഓരോ ദിവസത്തെ തിരച്ചില്‍ പിന്നിടുമ്പോഴും അവര്‍ കേട്ടുകൊണ്ടിരുന്ന ദുഖവാര്‍ത്ത തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ ഇന്ന് കാണാതായ സൂര്യയുടെ മൃതദേഹവും കണ്ടെത്തി. ചുണ്ടേല്‍ ആര്‍.സി.യു.പി.സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സായുജ്. ചുണ്ടേല്‍ ആര്‍.സി. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സൂര്യ. അച്ചടക്കമുള്ള കുട്ടികളായിരുന്നു ഇരുവരുമെന്ന് അധ്യാപകരും സഹപാഠികളും ഒരുപോലെ പറയുന്നു.

മാതാപിതാക്കള്‍ മരിച്ച വിവരമറിഞ്ഞപ്പോഴും തങ്ങളുടെ സഹപാഠികളായ സൂര്യയും സായൂജും ജീവനോടെ തിരിച്ചെത്തണേയെന്ന് മാത്രമായിരുന്നു കൂട്ടുകാരുടെ പ്രാര്‍ത്ഥന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സ്‌കൂള്‍ തിരഞ്ഞെടുപ്പ്. മത്സരാര്‍ത്ഥിയാകട്ടെ സായൂജിന്റെ അടുത്ത സുഹൃത്തും. അവന്റെ നേതൃത്വത്തിലായിരുന്നു വോട്ടുപിടുത്തവും മറ്റും. അങ്ങനെയാണ് സായൂജിനോട് സ്‌കൂളിലുള്ളവര്‍ക്കെല്ലാം അടുപ്പം വരുന്നത്. സംഭവമറിഞ്ഞ് ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും കൂട്ടുകാരെയോര്‍ത്ത് കരച്ചിലും, പ്രാര്‍ത്ഥനയുമായിരുന്നുവെന്ന് പ്രധാനാധ്യാപിക സിസ്റ്റര്‍ ലീന പറഞ്ഞു.

ആര്‍.സി. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സൂര്യയും എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. ദുഖം സഹിക്കാന്‍ കഴിക്കാതെ സൂര്യയുടെ കൂട്ടുകാരില്‍ പലരും തിങ്കളാഴ്ച സ്‌കൂളിലെത്തിയില്ല. വീട്ടിലെ ചെറിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒഴിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്കറിയില്ലന്നും കുടുംബാംഗങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധത്തിലും സൗഹൃദത്തിലുമായിരുന്നുവെന്നും സൂര്യയുടെ കൂട്ടുകാരും ക്ലാസ് അധ്യാപകനായ ജിത്തുവും ഓര്‍ത്തെടുക്കുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ സൂര്യയുടെ മൃതദേഹവും ലഭിച്ചുവെന്ന വാര്‍ത്ത വലിയ ദു:ഖത്തോടെയാണ് അവര്‍ കേട്ടത്. സായുജെങ്കിലും രക്ഷപ്പെടാനായാണ് ഇനിയുള്ള പ്രാര്‍ത്ഥന. കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും സംസ്‌ക്കരിക്കാതെ മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Wayanad
English summary
Wayanad Local News about family missing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X