Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; പുല്‍പ്പള്ളിയില്‍ വയോധികനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

പുല്‍പ്പള്ളി: മഴക്കെടുതിയില്‍ വ്യാപകകൃഷിനാശം സംഭവിച്ച വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുല്‍പ്പള്ളി അമരക്കുനി വട്ടമല രാഘവന്‍ (62)നെയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാഘവനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു. പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയും കൃഷികള്‍ നശിച്ചതുമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.

രാഘവന് ജില്ലാസഹകരണബാങ്കിന്റെ പുല്‍പ്പള്ളി സാഹാഹ്നശാഖയില്‍ അഞ്ച് ലക്ഷം രൂപയും, എസ് ബി ഐയുടെ കാപ്പിസെറ്റ് ശാഖയില്‍ ഏഴ് ലക്ഷം രൂപയുടെ വിദ്യാഭ്യാസ വായ്പയുമുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. കാര്‍ഷികവൃത്തി ഉപജീവനമാര്‍ഗമായ രാഘവന് 1.23 ഏക്കര്‍ സ്ഥലമാണ് സ്വന്തമായുള്ളത്. ഈ സ്ഥലത്തുണ്ടായിരുന്ന കുരുമുളക്, കമുക് തുടങ്ങിയ കൃഷികള്‍ പൂര്‍ണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമവും, കടബാധ്യതയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മകന്റെ എം ബി എ പഠനവുമായി ബന്ധപ്പെട്ട് 12 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

Ragavan

ഭാര്യ: അംബിക. മക്കള്‍: ജിത്ത്, ജിജോ, ജിതിന്‍. മരുമക്കള്‍: സനിത, അനു, മഞ്ജു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു. മഴക്കെടുതിയില്‍ അതിരൂക്ഷമായ കൃഷിനാശം സംഭവിച്ചതിന് ശേഷം ജില്ലയിലുണ്ടാകുന്ന രണ്ടാമത്തെ കര്‍ഷക ആത്മഹത്യയാണിത്. കാലവര്‍ഷക്കെടുതികള്‍ക്കിടെ പുല്‍പ്പള്ളിയില്‍ നേരത്തെയും കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. പുല്‍പ്പള്ളി കാപ്പി സെറ്റ് കൊടക്കപ്പള്ളി അജിത്കുമാര്‍(53) ആയിരുന്നു ആഗസ്റ്റ് 12ന് ആത്മഹത്യ ചെയ്തത്.

വീടിനുസമീപത്തെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ അജിതിനെ കണ്ടെത്തുക യായിരുന്നു. അജിത്തിനും വിവിധയിടങ്ങളില്‍ കടബാധ്യതയുണ്ടായിരുന്നു. വയനാട്ടില്‍ കാര്‍ഷികമേഖലയില്‍ സര്‍ഫാസി ആക്ടിന്റെ മറവില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലും ബാങ്കുകള്‍ ജപ്തിനോട്ടീസ് അയക്കുന്നത് വാര്‍ത്തയായിരുന്നു. ജില്ലയില്‍ 8000 കര്‍ഷകരാണ് സര്‍ഫാസി ആക്ട് പ്രകാരം ജപ്തിഭീഷണിയിലുള്ളത്. അടിയന്തരമായി കാര്‍ഷികകടാശ്വാസവും കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യമുള്ള കര്‍ഷക സംഘടനകള്‍ രംഗത്തെത്തി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+