വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുലയൂട്ടല്‍ ജീവിതത്തിന്റെ അടിത്തറ: വാരാചരണത്തിന് വയനാട്ടില്‍ തുടക്കമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മുലയൂട്ടലിന്റെ പ്രാധാന്യവും അവകാശവും വിളിച്ചോതി ജില്ലാതല മുലയൂട്ടല്‍ വാരാചരണത്തിന് വയനാട്ടില്‍ തുടക്കമായി. ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായാണ് വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ നിയമ സഹായ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വയനാട്ടില്‍ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്.

മുലയൂട്ടല്‍ ജീവിതത്തിന്റെ അടിത്തറ എന്നതാണ് ഈ വര്‍ഷത്തെ വാരാചരണത്തിന്റെ മുദ്രാവാക്യം. മുലയൂട്ടലില്‍ നിന്നാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത ശക്തമാവുന്നതെന്നും, അത് കുട്ടികളുടെ അവകാശത്തിന്റെ ഭാഗമാണെന്നും, അതിന്റെ പ്രസക്തി ചോര്‍ന്നു പോകാതെ നോക്കേണ്ടത് അമ്മമാരുടെ കടമയാണെന്നും യോഗത്തില്‍ വിലയിരുത്തലുകളുണ്ടായി.

Loka mulayoottal varacharanam

കല്‍പ്പറ്റ എം.ജി.റ്റി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയാണ് മുലയൂട്ടല്‍ വാരാചരണം ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ അവകാശമായ മുലപ്പാല്‍ നിഷേധിക്കാന്‍ അമ്മമാര്‍ക്ക് അധികാരമില്ലെന്നും, നിഷേധിക്കുന്നത് ബന്ധങ്ങളുടെ തീവ്രത കുറച്ച് രക്ഷിതാക്കളെ നടതള്ളുന്നതിന് വഴിയൊരുക്കാനുള്ള സാധ്യത കൂട്ടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.

മുലയൂട്ടല്‍ സംബന്ധിച്ച നിയമം ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട് ആക്ടിനെക്കുറിച്ച് ഡെപ്യുട്ടി ഡി.എം.ഒ ഡോ. നൂന മാര്‍ജ മുഖ്യപ്രഭാഷണം നടത്തി. മുലയൂട്ടലിന്റെ പ്രസക്തിയെക്കുറിച്ച് കല്‍പ്പറ്റ ജനറല്‍ ആശുപത്രി പീഡിയാട്രീഷ്യന്‍ ഡോ. നീതു ജോണ്‍ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ. പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അനില തോമസ്, എ. ദേവകി, മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ നിഷ.വി.ഐ, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ. നിസ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about feeding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X