പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു
മാനന്തവാടി: അതിശക്തമായ മഴയും വെള്ളപൊക്കവും ഉരുള്‍പൊട്ടലുമുണ്ടായ വയനാട്ടില്‍ ജലദൗര്‍ലഭ്യത്തിന്റെ സൂചന നല്കി പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ഭാവിയിലെ കൊടുംവരള്‍ച്ചയുടെ സൂചനയാണിതെന്ന് ആശങ്കയുയര്ന്നുകഴിഞ്ഞു. ആഗസ്റ്റ് മാസം അവസാനവാരം വരെ നിറഞ്ഞൊഴുകിയ പുഴകളാണ് ജലം ക്രമാധീതമായി താഴ്ന്ന വേനലിന് സമാനമായി ഒഴുകുന്നത്. പ്രളയത്തിന്റെ യാതൊരു അവശേഷിപ്പുകളുമില്ലാതെയാണ് ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത്.
കബനിയില്‍ തുടങ്ങി നരസിപ്പുഴ, പനമരം പുഴ, പുഴമുടിപ്പുഴ, കൂടല്‍ക്കടവ് പുഴ എന്നിങ്ങനെ ജില്ലയിലെ ഭൂരിഭാഗം പുഴകളിലും ജലനിരപ്പ് ഓരോ ദിവസം പിന്നിടുമ്പോഴും ഗണ്യമായ തോതില്‍ കുറയുകയാണ്. വയലുകളുടെ സ്ഥിതിയും മറിച്ചല്ല. ജലസമൃദ്ധി പ്രതീക്ഷിച്ച് കൃഷിക്കിറങ്ങി പലരും വരണ്ടുണങ്ങിയ മണ്ണ് കണ്ട് നിരാശരാകുകയാണ്. ഒരുകാലത്തുമില്ലാത്ത വിധം വര്‍ഷകാലം വയനാട്ടില്‍ പെയ്തിറങ്ങിയിട്ടും 3000 മില്ലീമീറ്ററോളം മഴ ലഭിച്ചിട്ടും ജലദൗര്‍ലഭ്യത്തിന്റെ സൂചന നല്കി ഭൂമി വരണ്ടുണങ്ങുന്നത് സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്ന ആവശ്യമുയര്‍ന്നുകഴിഞ്ഞു.

അടിയന്തരമായി വിദഗ്ധ പഠനം നടത്തി ഈ അപൂര്വപ്രതിഭാസത്തിന്റെ കാരണം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ വയനാടിലെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയായിരിക്കും. ജില്ലയുടെ നിരവധി പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളക്ഷാമം നിലനില്ക്കുന്നുവെന്നതും വസ്തുതയാണ്. മഴയില്‍ നിറഞ്ഞുകവിഞ്ഞ കിണറുകളില്‍ വെള്ളം വന്‍തോതില്‍ താഴ്ന്നതായും കാണാം. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് സംസ്ഥാനവും ജില്ലയും നേരിട്ടത്. വീടുകളും കിണറുകളും താഴ്ന്ന പ്രദേശങ്ങളും കൂടാതെ നഗരപ്രദേശങ്ങള്‍ വരെ ദിവസങ്ങളോളം വെള്ള കെട്ടിലകപ്പെടുകയുണ്ടായി.

എന്നാല്‍ വെള്ളം ഇറങ്ങി ദിവസങ്ങള്‍ മാത്രമെ കഴിയുമ്പോഴേക്കും പുഴകളും തോടുകളും കിണറുകളും വറ്റുന്നതിന്റെ കാരണമറിയാത്ത അവസ്ഥയാണ്. പുഴകളിലും കിണറുകളിലും വേനല്‍ കാലത്തെ അത്ര പോലും വെള്ളം ഇല്ലാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. മിക്കവയലുകളിലും ഉഴുതുമറിക്കാന്‍ വരെ വെള്ളമില്ലാത്ത സ്ഥിതിയിലാണ്. ചില വയലുകള്‍ ടില്ലര്‍ ഉപയോഗിച്ച് പൂട്ടുമ്പോള്‍ അടിഭാഗം വേനലില്‍ കിളച്ചാല്‍ ഉണ്ടാവുന്ന വരണ്ട മണ്ണാണ് കാണാന്‍ സാധിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications