മഴക്കെടുതി; വയനാട്ടില്‍ വീട് നിര്‍മ്മിക്കാന്‍ സ്ഥലമില്ല; പ്രത്യേകയോഗം എട്ടിന്; ധനസമാഹരണയജ്ഞം ഉടന്‍
കല്‍പ്പറ്റ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടമായവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ലഭിക്കുകയെന്നത് പ്രധാനവെല്ലുവിളിയാവുന്നു. ഇതിന് പരിഹാരം കാണുന്നതിനും ധനസമാഹരണത്തിനുമായി സെപ്റ്റംബര്‍ എട്ടിന് ശനിയാഴ്ച വ്യവസായികള്‍, സ്ഥാപനമേധാവികള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരുടെ പ്രത്യേക യോഗം വിളിക്കും.
ആസൂത്രണ'വന്‍ എ.പി.ജെ ഹാളില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ എം.എല്‍.എ. മാര്‍, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആലോചനാ യോഗത്തിലാണ് തീരുമാനം. പ്രളയാനന്തര പുനരധിവാസ ധനസമാഹരണം ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണ മെന്ന് മന്ത്രി പറഞ്ഞു. ധനസമാഹാരണ പരിപാടികള്‍ ഉടന്‍ ആരംഭിക്കും. കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്. ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ധനസമാഹരണ സന്ദേശം 9, 10 തീയതികളില്‍ എല്ലാ വീടുകളിലുമെത്തിക്കും.

13-നകം പഞ്ചായത്ത് അംഗം, ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, കുടുംബശ്രീ പ്രവര്‍കത്തക എന്നിവരുടെ സംഘം പണം സമാഹരിക്കും. 16ന് രാവിലെ 10ന് എം പി എം ഐ ഷാനവാസ്, എം.എല്‍.എ മാരായ സി കെ ശശീന്ദ്രന്‍, ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ എന്നിവരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും പങ്കെടുക്കുന്ന പൊതുയോഗത്തില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ തുക മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങും.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലേത് ഉച്ചയ്ക്ക് രണ്ടിന് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളിലും, കല്‍പ്പറ്റ മണ്ഡല ത്തിലേത് വൈകിട്ട് നാലിന് ആസൂത്രണഭവന്‍ എപിജെ ഹാളിലും ഏറ്റുവാങ്ങും. എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, സബ് കളകടര്‍ എന്‍. എസ്.കെ .ഉമേഷ്, എ.ഡി.എം. കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications