വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വ്യാപക കഞ്ചാവ് വേട്ട; വിവിധയിടങ്ങളില്‍ ഇരട്ടസഹോദരന്മാടക്കം അഞ്ച് പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ വ്യാപക കഞ്ചാവ് വേട്ട. വിവിധയിടങ്ങളിലായി അഞ്ച് പേരാണ് കഞ്ചാവുമായി പിടിയിലായത്. പിടിയിലായവരില്‍ ഇരട്ടസഹോദന്മാരും ഉള്‍പ്പെടുന്നു. വയനാട് എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസും സംഘവുമാണ് പുല്‍പ്പള്ളി മരക്കടവ് ഡിപ്പോകടവ് ഭാഗത്ത് വെച്ച് കെ.എല്‍ 73 എ 3445 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തികൊണ്ട്വന്ന അരകിലോയോളം കഞ്ചാവുമായി ഇരട്ട സഹോദരന്മാരെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൂമല മണിച്ചിറ കരിമ്പന വീട്ടില്‍ ജാബിര്‍ (20),ജാസിര്‍(20) എന്നിവരാണ് പിടിയിലായത്. ബത്തേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണോ പിടിയിലായതെന്ന് സംശയിക്കുന്നതായും, കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി ടോമിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം കല്‍പ്പറ്റ ടൗണില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

Wayanad

കല്‍പ്പറ്റ സ്വദേശികളായ ബിന്‍ഷാദ്,അഫ്സല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കേസുകളിലായി 60 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കെ.എല്‍ 12 കെ 8651 നമ്പര്‍ സ്‌കൂട്ടറും ഇതോടൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുല്‍പ്പള്ളിയില്‍ വെച്ച് വെള്ളമുണ്ട പത്താം മൈല്‍ സ്വദേശിയായ കാഞ്ഞായി വീട്ടില്‍ മോയി (36) ആണ് പിടിയിലായ സംഭവമാണ് മറ്റൊന്ന്. ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷര്‍ഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

50ഗ്രാം കഞ്ചാവും കണ്ടെടുത്തു. കര്‍ണാടകയില്‍ നിന്നും പെരിക്കല്ലൂര്‍ വഴി കഞ്ചാവ് കേരളത്തിലെത്തുന്നതായി സൂചനയുണ്ട്. പിടിയിലായ രണ്ട് കേസുകളിലും അറസ്റ്റ് നടന്നത് പുല്‍പ്പള്ളിയില്‍ വെച്ചാണ്. നേരത്തെ തോല്‍പ്പെട്ടി, മുത്തങ്ങ, ബാവലി ചെക്കുപോസ്റ്റുകള്‍ വഴി വ്യാപകമായി ലഹരിവസ്തുക്കളെത്തുന്നത് എക്‌സൈസ് വകുപ്പിന്റെ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. എക്‌സൈസ് വകുപ്പ് ജില്ലയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Wayanad
English summary
Wayanad Local News about ganja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X