Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നം; പി സി തോമസിനെതിരെ വിമര്‍ശനവുമായി ജോര്‍ജിന്റെ കുടുംബം

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമ സഹമന്ത്രിയുമായ പി സി തോമസിനെതിരെ കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ കുടുംബത്തിന്റെ വിമര്‍ശനം. വയനാട് ജില്ലാകലക്‌ട്രേറ്റിന് മുമ്പില്‍ വനംവകുപ്പ് കണ്ടുകെട്ടിയ സ്വന്തം ഭൂമിക്കായി ആയിരം ദിവസത്തിലധികമായി സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ മരുമകന്‍ ജെയിംസാണ് വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി സി തോമസിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ശരിയായ രീതിയില്‍ കേസ് പഠിക്കാതെയാണ് പി സി തോമസ് സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തതെന്നാണ് കാഞ്ഞിരത്തിനാല്‍ കുടുംബാംഗമായ തൊട്ടില്‍പ്പാലം കട്ടക്കയം ജെയിംസ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. പി.സി. തോമസ് മുഖേന സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചത് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ അറിയാതെയാണ്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി തിരികെ നല്‍കണമെന്നു ആവശ്യപ്പെട്ട് പി.സി. തോമസ് 2018 മാര്‍ച്ച് 24ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിന്റെ പകര്‍പ്പ് ലഭിച്ചപ്പോഴാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്പെഷല്‍ ലീവ് പെറ്റീഷന്‍ പിന്‍വലിച്ചതായി അറിയുന്നതെന്നും ജെയിംസ് പറഞ്ഞു.

James

പെറ്റീഷന്റെ പകര്‍പ്പും നമ്പരും പലകുറി ആവശ്യപ്പെട്ടെങ്കിലും തോമസ് നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ മൂന്നു മാസമായിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തില്‍ പി.സി. തോമസ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായി മാധ്യമവാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നേരത്തേ സ്പെഷല്‍ ലീവ് പെറ്റീഷനില്‍ ഉന്നയിച്ച ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന നിലപാടിലാണ് കാഞ്ഞിരത്തിനാല്‍ കുടുംബമെന്നും അതിന് ഇനി അനുമതി നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ അവകാശപ്പെട്ട 12 ഏക്കര്‍ കൃഷിഭൂമി തിരികെ കിട്ടുന്നതുവരെ കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം തുടരുമെന്നും ജെയിംസ് വ്യക്തമാക്കി. ഭൂമി തിരികെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജെയിംസും കുടുംബാംഗങ്ങളും 2015 ഓഗസ്റ്റ് 15 മുതലാണ് വയനാട് കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+