കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷകെടുതിയില്‍ കര്‍ഷകരുടെ ദുരിതം: 18 കോടിയുടെ കൃഷിനാശം, സര്‍ക്കാരിന്റെ 5.64 കോടി മാത്രം!!

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ ദുരിതങ്ങള്‍ അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്നുറപ്പായി. 18 കോടിയോളം രൂപ കൃഷിനാശമുണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. ജില്ലയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ആദ്യഘട്ടത്തില്‍ 5.64 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. മുന്‍വര്‍ഷങ്ങളിലെ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും കൂടിയാണ് ഈ തുകയെന്നതാണ് ഏറെ കൗതുകം.

നാശനഷ്ടങ്ങള്‍ അന്തിമമായി വിലയിരുത്താന്‍ ഒന്നരമാസത്തോളമെങ്കിലും സമയമെടുക്കുമെന്നാണ് കൃഷിവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 23 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം 18,84,45,250 രൂപയുടെ കാര്‍ഷികവിളകളാണ് കാലവര്‍ഷക്കെടുതിയില്‍ നശിച്ചത്. 584.22 ഹെക്ടറിലാണ് ഇത്രയും കൃഷിനാശം സംഭവിച്ചത്. കുലച്ചതും, കുലക്കാത്തതുമായ നേന്ത്രവാഴ കൃഷിക്കാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്.

raincasuality

290.06 ഹെക്ടറിലായി 1,40,93,0000 രൂപയുടെ കുലച്ചവാഴകളും, 65,62 ഹെക്ടറിലെ 28,76,0000 രൂപയുടെ കുലക്കാത്ത വാഴകളും നശിച്ചു. 49 ഹെക്ടറില്‍ 9.8 ലക്ഷം രൂപയുടെ ഇഞ്ചി കൃഷിയും, 39.2 ഹെക്ടറിലെ 17,28,000 രൂപയുടെ നെല്‍കൃഷിയും കാലവര്‍ഷത്തില്‍ നശിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 3.46 ഹെക്ടറില്‍ 20,24,500 രൂപയുടെ കായ്ഫലമുള്ള കവുങ്ങുകളും, 0.04 ഹെക്ടറിലെ 75,00 രൂപയുടെ കായ്ഫലമില്ലാത്ത കവുങ്ങുകളും നശിക്കുകയുണ്ടായി.

raincasuality22-1

വ്യാപകമായി ഇത്തരത്തില്‍ കൃഷികള്‍ നശിച്ചിട്ടും ദുരിതമനുഭവിക്കുന്ന കര്‍ഷര്‍ക്ക് സഹായകമാവുന്ന വിധത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് നാമമാത്രമായ രീതിയില്‍ നഷ്ടപരിഹാരതുക അനുവദിച്ചതോടെ ഉറപ്പായി കഴിഞ്ഞു. ജില്ലയിലെ കോട്ടത്തറ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ച കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമായി കഴിഞ്ഞു. സമയബന്ധിതമായി നഷ്ടപരിഹാരം നല്‍കണമെന്നതാണ് ജില്ലയിലെ കര്‍ഷകരുടെ ആവശ്യം.

English summary
Wayanad Local News about government fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X