Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് കലക്‌ട്രേറ്റില്‍ ഹാം റേഡിയോ സംവിധാനം ഏര്‍പ്പെടുത്തി: ലക്ഷ്യം അടിയന്തര സാഹചര്യം മറികടക്കല്‍

കല്‍പ്പറ്റ: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ആശയവിനിമയം മുടങ്ങാതിരിക്കാന്‍ വയനാട് കലക്‌ട്രേറ്റില്‍ ഹാം റേഡിയോ സംവിധാനം ഏല്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാര്‍ ബന്ധപ്പെട്ടതനുസരിച്ച് വയനാട് ഹാംസ് ക്ലബ്ബ് പാരലല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍വീനര്‍ വി.എം തമ്പിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റില്‍ ബേസ് സ്റ്റേഷനൊരുക്കിയിട്ടുള്ളത്.

സുല്‍ത്താന്‍ബത്തേരി, വൈത്തിരി, മാനന്തവാടി എന്നീ താലൂക്ക് ആസ്ഥാനങ്ങളിലും സബ്‌സ്റ്റേഷനുകള്‍ സജ്ജമായിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഹാം റേഡിയോയുടെ വയനാട് ക്ലബ്ബില്‍ 35ഓളം അംഗങ്ങളാണുള്ളത്. മതപരമായകാര്യങ്ങള്‍, ബിസിനസ് പ്രമോഷന്‍, രാഷ്ട്രീയം, മ്യൂസിക് ബ്രോഡ്കാസ്റ്റ് തുടങ്ങിയവ ഒഴികെ എന്തിനെക്കുറിച്ചും ഹാം റേഡിയോയിലൂടെ ചര്‍ച്ച ചെയ്യാമെങ്കിലും നിലവില്‍ മഴക്കെടുതി മൂലമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കാനാണ് ഹാം റേഡിയോ സജ്ജമാക്കിയത്.

Hamm radio

മേശപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ചെറിയ റേഡിയോ സ്റ്റേഷന്‍ തന്നെയാണ് ഹാം വയര്‍ലസ് സെറ്റ് അഥവാ ട്രാന്‍സീവര്‍ (ട്രാന്‍സ്മിറ്ററും റിസീവറും ചേര്‍ന്നത്). ഇതില്‍ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു. വെരി ഹൈ ഫ്രീക്വന്‍സിയിലാണ് വയനാട് ഹാംസ് ക്ലബ്ബിന്റെ പ്രവര്‍ത്തനം. 144 മുതല്‍ 146 മെഗാ ഹെര്‍ട്സ് വരെയാണ് ഫ്രീക്വന്‍സി.

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിലുള്ള വയര്‍ലെസ് പ്ലാനിങ് ആന്റ് കോ-ഓഡിനേഷന്‍ വിങാണ് ലൈസന്‍സിങ് അതോറിറ്റി. കേരളത്തില്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള മോണിറ്ററിങ് സ്റ്റേഷനാണ് ഹാം റേഡിയോ അനുമതിക്കുള്ള പരീക്ഷ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 94477110289 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വൈദ്യുതിയും സാധാരണ ഉപയോഗത്തിലുള്ള വാര്‍ത്താ വിനിമയ ഉപാധികളും താറുമാറായാല്‍ ബന്ധപ്പെട്ട താലൂക്ക് തഹസില്‍ ദാര്‍മാരെ കലക്ടറേറ്റുമായി ബന്ധപ്പെടാന്‍ ഈ സംവിധാനം ഉപയോഗിക്കുകയെന്നതാണ് പ്രധാനലക്ഷ്യം.

ഇതര ജില്ലകളില്‍ നിന്നു വയനാട് കലക്ടറേറ്റിലേക്ക് നിരന്തരം ഫോണ്‍ കോളുകള്‍ എത്തുന്ന പശ്ചാത്തല ത്തിലാണ് നടപടി. വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തര സന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്ന റേഡിയോ സന്ദേശവിനിമയമാണ് ഹാം റേഡിയോ അഥവാ അമച്വര്‍ റേഡിയോ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+