ഹരിത കേരളം മിഷന്‍ ശില്‍പ്പശാല നടത്തി: മാലിന്യസംസ്‌ക്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ പൂര്‍ണ പിന്തുണ
കല്‍പ്പറ്റ: മാലിന്യസംസ്‌ക്കരണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഹരിതകേരള മിഷന്‍ പദ്ധതിയിലൂടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിന് ജില്ലാപഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി നടത്തിയ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പദ്ധതികളുടെ നടത്തിപ്പ് കേന്ദ്രങ്ങളാണ് തദ്ദേശ സ്ഥാപനങ്ങളെന്നും എന്നാല്‍ പദ്ധതികളുടെ നിര്‍വഹണത്തിന് വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും ഏകോപനം അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജും ജെ.പി.സിയുമായ പി.ജി വിജയകുമാര്‍ പറഞ്ഞു. ഹരിത കേരളം പദ്ധതികളുടെ നിര്‍വഹണത്തില്‍ ഏകോപനമുണ്ടാക്കാന്‍ വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ് സുഭദ്ര നായര്‍ പറഞ്ഞു.

നിര്‍വഹണത്തില്‍ തടസങ്ങള്‍ നേരിടുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് നേതൃത്വത്തെ അറിയിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ തേടണമെന്നും അവര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഹരിത കേരളം മിഷന്‍ പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുമ്പോള്‍, പദ്ധതി നടത്തിപ്പില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമീപനത്തില്‍ മാറ്റം വേണമെന്ന സൂചനയാണ് നല്‍കുന്നതെന്ന് എ.ഡി.സി പി.സി മജീദ് അഭിപ്രായപ്പെട്ടു.
സമീപകാലത്തായി ജില്ലയില്‍ നെല്ല് കൃഷി കുറഞ്ഞു വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും പദ്ധതിയിലൂടെ നെല്ല് കൃഷിക്കായി പ്രത്യേകം മേഖലകള്‍ രുപീകരിക്കണമെന്നും വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഭാഷ് ബാബു ആവശ്യപ്പെട്ടു. ഹരിത കേരളം പദ്ധതിയുടെ തുടക്കത്തില്‍ മുന്നിലുണ്ടായിരുന്ന വയനാട് ഇന്ന് ഏറെ പിറകില്‍ പോയതായി ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എ ജസ്റ്റിന്‍ സൂചിപ്പിച്ചു. കണിയാമ്പറ്റ, നുല്‍പ്പുഴ, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ ഹരിത കര്‍മ്മസേന രൂപികരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി.എം കെ.എം രാജുവിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.












Click it and Unblock the Notifications