വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ കാട്ടിക്കുളത്ത് വന്‍ നഷ്ടങ്ങള്‍: രണ്ട് വീടുകള്‍ തകര്‍ന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കനത്തമഴയില്‍ മാനന്തവാടി താലൂക്കില്‍ വന്‍നാശനഷ്ടങ്ങള്‍. മാനന്തവാടി താലൂക്കിലെ കാട്ടിക്കുളത്ത് ഒരു വീട് മരം വീണും, മറ്റൊരു വീട് മഴയിലുമാണ് തകര്‍ന്നത്. കാട്ടിക്കുളം തോല്‍പെട്ടി നരിക്കല്ലില്‍ വീടാണ് കനത്തമഴയില്‍ ഇടിഞ്ഞത്. 11 മണിയോടെയാണ് നരിക്കല്ലില്‍ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്.

പരവക്കല്‍ മമ്മിക്ക എന്നാളുടെ വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും ഇടിഞ്ഞ് ശേഷിച്ച ഭാഗവും ഏത് സമയത്തുശ വീഴാറായ അവസ്ഥയിലാണിപ്പോള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് പച്ച കട്ട ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചത്. നിരവധി തവണ ഒരു വീടിനായി അപേക്ഷ നല്‍കിയിട്ടും ലഭിച്ചിട്ടില്ലന്നും പരാതിയുണ്ട്. കുട്ടികള്‍ സ്‌കൂളിലും വീട്ടുകാര്‍ പുറത്തും ആയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Pakkans home

പശു വളര്‍ത്തലിലൂടെയാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. മഴ തുടര്‍ന്നാല്‍ നിലവിലെ വീട് പൂര്‍ണ്ണമായും ഇടിഞ്ഞു വീഴുമെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചേയോടെയാണ് അപ്പപാറ അരമംഗലം കോളനിയിലെ പാക്കന്റെ വീടിന് മുകളില്‍ രണ്ട് മരങ്ങള്‍ വീണത്.

Mammikas home

മരം വീണതോടെ വീടിന്റെ രണ്ട് ഭാഗവും പൂര്‍ണ്ണമായും തകര്‍ന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വീടിന് ചുറ്റിനും വെള്ളം കയറിയതിനാല്‍ പാക്കനും കുടുംബവും ബന്ധുവീട്ടിലായിരുന്നു താമസം. അതുകൊണ്ട് വന്‍ദുരന്തം ഒഴിവായത്. പിതാവും ഇരട്ട കുഞ്ഞുങ്ങളടക്കമുള്ളവരാണ് ഇവിടെ താമസിച്ചുവന്നിരുന്നത്. ഈ കോളനിക്ക് ചുറ്റും രണ്ട് തോടുകളാണ് ഒഴുകുന്നത്.

മഴ ശക്തമായതോടെ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് മുന്ന് ആടുകളും പാത്രങ്ങളും ഭക്ഷണ സാധനങ്ങളും ഒഴുകി പോയിരുന്നു. പുഴ തീരത്ത് നിന്ന് മാറ്റി പാര്‍പ്പിക്കണമെന്ന് നിരവധി തവണ ആവിശ്യപെട്ടിട്ടും ട്രൈബല്‍വകുപ്പും പഞ്ചായത്തും അവഗണിക്കുന്നുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്. മഴയും കാറ്റും തുടരുന്നതിനാല്‍ കോളനിവാസികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാവുകയാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഭൂമിയുള്ളവര്‍ക്ക് വീണ്ടും സ്ഥലം നല്‍കുന്നതല്ലാതെ അര്‍ഹത പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലന്നും കോളനിക്കാര്‍ പറയുന്നു.

Wayanad
English summary
Wayanad Local News about heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X