Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടിന്റെ ഭാവി വിദ്യാഭ്യാസത്തിലൂടെ വളര്‍ന്നുവരുന്ന പുതുതലമുറയില്‍: ഐ സി ബാലകൃഷ്ണന്‍

സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്നു വരുന്ന പുതുതലമുറയിലാണ് നാടിന്റെ ഭാവി സുരക്ഷിതമാവുകയുള്ളൂ എന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നിന്ന് സി ബി എസ് ഇ പത്താംതരം പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പുതുതലമുറയിലാണ് നാടിന്റെ നാളത്തെ ഭാവിയുള്ളത്. ഇതിനായി ചിട്ടയോടെയും അച്ചടക്കത്തോടെയും വിദ്യ അഭ്യസിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയും വളര്‍ത്തേണ്ടതുണ്ട്. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തില്‍ നടക്കുന്ന തിന്മകളെ തിരിച്ചറിയാനും അവക്കെതിരെ പ്രതികരിക്കാനും സാധിക്കും.

നാടിന്റെ ദൈനംദിന പ്രശ്‌നങ്ങളിലേക്ക് കൂടി ശ്രദ്ധയൂന്നാന്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം. അതിനുള്ള പ്രധാനവഴി നല്ല വിദ്യാഭ്യാസമാണ്. സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുന്നതിനായി പൊതു-സ്വകാര്യ വിദ്യാഭ്യാസ മേഖലകള്‍ അക്ഷീണം പ്രയത്‌നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ബി. എസ്.ഇ പത്താംതരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അദ്ദേഹം അനുമോദിച്ചു.

icbalakrishnan

സ്‌കൂളില്‍ ഒന്നാം സ്ഥാനവും സാമൂഹ്യ ശാസത്ര വിഷയത്തില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി വയനാട് ജില്ലയിലെ ടോപ്പ് സ്‌കോററുമായ ഹിദ. കെ.എമ്മിന് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉപഹാരം നല്‍കി. മാനേജര്‍ സി.കെ.സമീര്‍ അധ്യക്ഷത വഹിച്ചു. ഐഡിയല്‍ എഡുക്കേഷണല്‍ ട്രസ്റ്റ് ട്രഷറര്‍ കെ.അബ്ദുറഹ്മാന്‍, ജോയന്റ് സെക്രട്ടറി വി.മുഹമ്മദ് ശരീഫ്, പി ടി.എ പ്രസിണ്ടന്റ് സുബൈര്‍ പൊറ്റയില്‍, ശബ്‌ന കെ.എ, അജി ജോസ്, സ്റ്റാഫ് സെക്രട്ടറി റിന്‍സി മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധി നന്ദ ബാല, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ദീപ ദെച്ചമ്മ, ഷെറിന്‍ റോസ് സംസാരിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി.മുഹമ്മദ്, ആബിദലി കെ.എം, ഹംസ എം.പി, വി.കെ. റഫീഖ് എന്നിവര്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. സ്‌കൂളിലെ പതിനാറാമത് ബാച്ചാണ് ഉയര്‍ന്ന മാര്‍ക്കോട് കൂടെ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത്.

ക്യാപ്ഷന്‍

ഐഡിയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനയോഗം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+