വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്താരാഷ്ട്ര ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു; മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമാവുന്നു

  • By Desk
Google Oneindia Malayalam News

അമ്പലവയല്‍: അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്നു. കേരള സംസ്ഥാന കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വ്വകലാശാലയും സംയുക്തമായാണ് അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ അന്താരാഷ്ട്ര ചക്ക മഹോത്സവവും ശാസ്ത്ര സിമ്പോസിയവും സംഘടിപ്പിക്കുന്നത്.

മന്ത്രി വി എസ് സുനില്‍കുമാറായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയാണ് ഉദ്ഘാടനം ചെയ്തത്. നാടന്‍ ഫലങ്ങളുടെ ഗുണങ്ങള്‍ മനസ്സിലാക്കാതെ പരിഷ്‌കൃത ഭക്ഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നത് വയനാടിന്റെ സംസ്‌കാരത്തിന് യോജിക്കുന്നതല്ലെന്നും ജില്ലയുടെ തനിമ തിരിച്ചുപിടിക്കണമെന്നും നസീമ അഭിപ്രായപ്പെട്ടു. മലേഷ്യയില്‍ നിന്ന് ഡോ. മുഹമ്മദ് ദേശ ഹാജി ഹസീം, ശ്രീലങ്കയില്‍ നിന്ന് ഗ്രേഷ്യന്‍ പ്രിയറിസ് എന്നീ കാര്‍ഷിക വിദഗ്ദ്ധര്‍ മഹോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.

Jackfruit fest

ദേശിയ അന്തര്‍ദേശീയ പ്രദര്‍ശന സ്റ്റാളുകള്‍, ചക്ക സംസ്‌കരണത്തില്‍ വനിതകള്‍ക്ക് സൗജന്യ പരിശീലനം, ചക്ക സദ്യ, വിവിധ മത്സരങ്ങള്‍ എന്നിവ ഉണ്ടാകും. ജൂലൈ 15ന് ചക്കമഹോത്സവം സമാപിക്കും. അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രന്‍ മേളയെക്കുറിച്ച് വിശദീകരിച്ചു.

മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ ഗോത്രവിഭാഗ സംഗമം കാര്‍ഷിക ഗവേഷണ കേന്ദ്രം ജനറല്‍ കൗണ്‍സില്‍ അംഗം ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. ചക്ക വിപണിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍. സാബു, ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ. വി. വജയകുമാര്‍, ര്‍വ്വകാലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. പി. ഇന്ദിരദേവി, കൃഷി ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News about jackfruits fest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X