വയനാട്ടില്‍ പരേഡില്ലാത്ത ആദ്യ സ്വാതന്ത്രദിനാഘോഷം: മഴക്കെടുതി മൂലം ആഘോഷങ്ങള്‍ ഒഴിവാക്കി
കല്‍പ്പറ്റ: വയനാട്ടില്‍ പരേഡില്ലാത്ത ആദ്യ സ്വാതന്ത്രദിനാഘോഷം. മഴെക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വെട്ടിക്കുറച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പതാകയുയര്‍ത്തി.
സംസ്ഥാനത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത കാലവര്‍ഷ ക്കെടുതികളാണ് നാം നേരിട്ടു കൊണ്ടിരിക്കുന്നത്. ഇത് കാരണം സ്വാതന്ത്ര്യ ദിനാലോഷപരിപാടികള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമായി. കെടുതികള്‍ നേരിടാന്‍ യുദ്ധകാലടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ദുരിത ബാധിതര്‍ക്കെല്ലാം സര്‍ക്കാര്‍ സഹായമെ ത്തിച്ചുകൊണ്ടിരിക്കയാണ്. ദുരന്ത ബാധിതര്‍ക്ക് സഹായമെത്തിക്കാനായി മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് കക്ഷിരാഷ്ട്രീയ ജാതിമത ഭേദങ്ങള്‍ക്കതീതമായി അഭൂതപൂര്‍വമായ പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പണവും സാധന സാമഗ്രികളായും സഹായം ഒഴുകുകയാണ്. മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്ക് ഇതിനകം എല്ലാ വിഭാഗമാളുകളും നല്‍കിയ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ തുടര്‍ന്നുമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി സ്വാതന്ത്ര്യ സമരകാലത്തുണ്ടായ അതേ ആവേശവും സമരവീര്യവും ഇന്നും തുടരാന്‍ ജനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനായി ത്യാഗപൂര്‍ണമായ മുന്നേറ്റമു ണ്ടാവണമെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. സാമ്പത്തിക സ്വാതന്ത്ര്യം പോലെ പ്രധാനമാണ് ചിന്താ സ്വാതന്ത്യവും. ജനാധിപത്യ അവകാശങ്ങളും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമഭാവനയും. പക്ഷം പിടിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഭൂതകാലം രാജ്യത്തൊരിക്കലുമുണ്ടായിട്ടില്ല. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം നേടിയെടുത്ത ഒരു രാജ്യമാണിത്. ചേരിചേരാ നയത്തിന്റെ നേതൃത്വം ഏറ്റെടുത്ത പാരമ്പര്യം നമുക്കുണ്ട്. ആ ചരിത്രം നമുക്ക് തുടരേണ്ട തായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ എം എല്‍ എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാദ്ധ്യക്ഷ സനിത ജഗദീഷ്, ജില്ലാ കലക്ടര്‍ അജയകുമാര്‍ എ.എസ്, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും പ്രളയക്കെടുതി സംബന്ധിച്ച വയനാട് സ്പഷ്യല്‍ ഓഫീസറുമായ എം.ജി രാജമാണിക്യം, മാനന്തവാടി സബ് കലക്ടര്‍ ഉമേഷ്, ജില്ലാ പോലീസ് മേധാവി കറപ്പസാമി തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications