വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉല്പ്പന്നങ്ങള്‍: ജില്ലയിലെങ്ങും സ്ത്രീകള്‍ക്കായി പ്രത്യേക പരിശീലനം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ചക്ക ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുണ്ടാക്കുന്നതിനുള്ള പരിശീലനങ്ങള്‍ ജില്ലയിലെങ്ങും വ്യാപകമാവുന്നു. ആത്മയുടെ കീഴില്‍ ജില്ലയിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളിലുമായി നിലവില്‍ നൂറുകണക്കിന് സ്ത്രീകളാണ് ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നനിര്‍മ്മാണത്തില്‍ നിലവില്‍ പരിശീലനം നേടി വരുന്നത്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമായി 12 പരിശീലനകേന്ദ്രങ്ങളിലാണ് പരിശീലനം നടന്നുവരുന്നത്. ചക്കയില്‍ നിന്നും 300 വിഭവങ്ങള്‍ നിര്‍മ്മിച്ച പാചകവിദഗ്ധ സ്മിത ബിജുവാണ് ആത്മയുടെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ചക്കജാം, ചക്കഹല്‍വ, ചക്ക ജാം, ചക്കസ്‌ക്വാഷ്, ചക്ക ബിരിയാണി, ചക്കയട, ചക്കയുപ്പേരി, ചക്കപ്പായസം എന്നിങ്ങനെ നൂറോളം വിഭവങ്ങളാണ് പരിസ്ത്രീകളെ ശീലിപ്പിച്ചുവരുന്നത്. കുടുംബശ്രീയിലെ നിരവധി പേരടക്കം പരിശീലനത്തിനും, അഭ്യസിക്കുന്നതിനുമായി സജീവമാണ്.

Jackfruit

ആത്മയുടെ കീഴില്‍ മാത്രമല്ല ജില്ലയില്‍ ചക്കയുല്പന്നങ്ങളില്‍ പരിശീലനം നല്‍കിവരുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചെതലയം നീര്‍ത്തട വികസന സമിതിയുടെയും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ ചെതലയത്ത് വെച്ച് ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് പരിശീലനം നടത്തി.

ചക്ക പായസം, പപ്പടം, ചിപ്‌സ്, വട, ജാം, ട്രോഫി, കട്‌ലറ്റ്, ചമ്മന്തിപ്പൊടി, പൊക്കവട, ഉണ്ണിയപ്പം, ദോശ, ചമ്മന്തി, നട്‌സ്, ശര്‍ക്കരവരട്ടി, മസാല ചിപ്‌സ് തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കാനാണ് ചെതലയത്ത് സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയത്. പ്രമുഖ ചക്ക പരിശീലക സി. പി. പ്രോമകുമാരി പനമരത്ത് ചക്ക ഉല്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. ചെതലയത്ത് നടന്ന പരിപാടിയില്‍ നീര്‍ത്തട വികസന സമിതി പ്രസിഡന്റ് കെ. പി. സാമുവല്‍ അധ്യക്ഷനായിരുന്നു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ട്രെയ്‌നിങ്ങ് കോ ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. പി. ആര്‍. രവീന്ദ്രന്‍, ചെതലം നിര്‍ത്തട വികസനസമിതി സെക്രട്ടറി വി. പി. സുഹാസ്, പി. ഇ. ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.

Wayanad
English summary
Wayanad Local News jackfruit product
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X