മഴക്കെടുതിയില്‍ അടിയന്തര നഷ്ടപരിഹാരമെന്ന് മന്ത്രി കടന്നപ്പള്ളി; തകര്‍ന്ന റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കും
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി അവലോകനം ചെയ്യാന്‍ വയനാടിന്റെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ജില്ലയിലെത്തി. കാലവര്‍ഷക്കെടുതിയില്‍ വയനാടിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി. മഴക്കെടുതിയില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലയിലെ മഴയില്‍ തകര്‍ന്ന പ്രധാന റോഡുകളെല്ലാം നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിനാശത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ വിളനാശം സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം ദുഷ്ക്കരമായ ചുരംറോഡ് നന്നാക്കുന്നതിനാവശ്യമായ നടപടിയും വേഗത്തിലാക്കും.

ജില്ലയില്‍ യാതൊരുവിധ പരാതികള്‍ക്കുമിട നല്‍കാതെ ദുരിതാശ്വാസ ക്യാംപുകളൊരുക്കിയ ജില്ലാഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. കാലവര്‍ഷക്കെടുതി സംബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുവരെ ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇരുപത് വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്. ഒടുവിലത്തെ കണക്ക് പ്രകാരം നാനൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെയാണ് നഷ്ടക്കണക്കുകള്‍ അന്തിമമമായി വിലയിരുത്തുക. ജൂലായ് 31 നകം നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. കാലവര്‍ഷംമൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ ആര് അജയകുമാര്‍ അറിയിച്ചു. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം.കെ.എം.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications