വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതിയില്‍ അടിയന്തര നഷ്ടപരിഹാരമെന്ന് മന്ത്രി കടന്നപ്പള്ളി; തകര്‍ന്ന റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കാലവര്‍ഷക്കെടുതി അവലോകനം ചെയ്യാന്‍ വയനാടിന്റെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ജില്ലയിലെത്തി. കാലവര്‍ഷക്കെടുതിയില്‍ വയനാടിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. മഴക്കെടുതിയില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ജില്ലയിലെ മഴയില്‍ തകര്‍ന്ന പ്രധാന റോഡുകളെല്ലാം നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൃഷിനാശത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ വിളനാശം സംബന്ധിച്ച് ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതം ദുഷ്‌ക്കരമായ ചുരംറോഡ് നന്നാക്കുന്നതിനാവശ്യമായ നടപടിയും വേഗത്തിലാക്കും.

Kadannappally Ramachandran

ജില്ലയില്‍ യാതൊരുവിധ പരാതികള്‍ക്കുമിട നല്‍കാതെ ദുരിതാശ്വാസ ക്യാംപുകളൊരുക്കിയ ജില്ലാഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. കാലവര്‍ഷക്കെടുതി സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതുവരെ ജില്ലയില്‍ കാലവര്‍ഷത്തില്‍ ഇരുപത് വീടുകളാണ് പൂര്‍ണ്ണമായും നശിച്ചത്. ഒടുവിലത്തെ കണക്ക് പ്രകാരം നാനൂറോളം വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സഹായത്തോടെയാണ് നഷ്ടക്കണക്കുകള്‍ അന്തിമമമായി വിലയിരുത്തുക. ജൂലായ് 31 നകം നഷ്ടപരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. കാലവര്‍ഷംമൂലം വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഓരോ താലൂക്കിലും ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍ അറിയിച്ചു. സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, എ.ഡി.എം.കെ.എം.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
Wayanad Local News kadannappally Ramachandran's comment for natural disaster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X