വെള്ളം കയറിയ വീടുകള്‍ ശുചികരിക്കാന്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍; ക്യാംപുകളുടെ എണ്ണം കുറയുന്നു; നേരിയ മഴ മാത്രം
കല്‍പ്പറ്റ: വയനാട്ടില്‍ മഴയുടെ ശക്തി കുറഞ്ഞു. രണ്ട് ദിവസമായി മഴയില്‍ കുറവുണ്ടായതോടെ ദുരിതാശ്വാസ ക്യാംപില്‍ നിന്നും വീടുകളിലേക്ക് പോകുന്നവരുടെയെണ്ണം കൂടി. നിലവില്‍ 185 ക്യാംപുകളിലായി 7394 കുടുംബങ്ങളിലെ 26506 പേരാണ് ക്യാംപുകളിലുള്ളത്. രണ്ടായിരത്തിലധികം പേര്‍ ഇന്നും ദുരിതാശ്വാസ ക്യാംപ് വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ചത് 18.6 മില്ലീമീറ്റര്‍ മഴയാണ്.
മാനന്തവാടിയില്‍ 19, വൈത്തിയില്‍ 28.4, സുല്‍ത്താന്‍ബത്തേരിയില്‍ 8.4 എന്നിങ്ങനെയാണ് മഴക്കണക്ക്. അതേസമയം, ക്യാംപ് വിട്ട് വീട്ടിലെത്തുന്നവരെ സഹായിക്കാന്‍ തയ്യാറായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ ആരോഗ്യ വിഭാഗത്തിന്റെയും എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെയും സഹായ ത്തോടെയാണ് 'ഞങ്ങളുണ്ട് കൂടെ' പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

പരിപാടിയുടെ ഭാഗമായി വെള്ളാരംകുന്ന് എന്‍.എം.എസ്.എം ഗവ. കോളേജ്, പടിഞ്ഞാറത്തറ, തരിയോട്, കല്‍പ്പറ്റ, വൈത്തിരി, മുട്ടില്‍, കരിംകുറ്റി, മുണ്ടേരി, മേപ്പാടി എന്നീ ഹയര്‍ സെക്കന്ററി സ്‌കുളുകളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ക്ക് ആസൂത്രണഭവന്‍ എപിജെ ഹാളില്‍ പ്രത്യേക പരിശീലനവും നല്‍കി. 184 വിദ്യാര്‍ത്ഥികളാണ് ശാസ്ത്രീയ പുനരധിവാസത്തെക്കുറിച്ചുള്ള പരിശീലനത്തിനെത്തിയത്.
വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും നഷ്ടപ്പെട്ടത് മുതല്‍ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വയനാട്ടുകാര്‍ക്ക് വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേനയും തയ്യാറായിട്ടുണ്ട്. ജില്ലയില്‍ മൂന്ന് താലൂക്കുകളിലായി പ്രാഥമിക വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു. വിവിധ ഗ്രാമപഞ്ചായത്തുകളിലായി മുഴുവന്‍ വിദ്യാര്‍ത്ഥികളെ വിന്യസിപ്പിക്കുകയും, പ്രതിരോധ മരുന്നുകളും അവശ്യ സാമാഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുന്നതിനുവേണ്ടി മാനന്തവാടിയില്‍ ബ്ലോക്ക്തല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബുവും കണ്‍വീനറായി മാനന്തവാടി തഹസില്‍ദാര്‍ എം.ഐ ഷാജിയും, ജോയിന്റ് കണ്‍വീനറായി ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.വി ജസീറും തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ താലൂക്ക്തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയര്‍ അംഗങ്ങളാണ്. മറ്റ് ബ്ലോക്കുകളിലും ഇത്തരത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്താനും പദ്ധതിയുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications