വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊതുവിദ്യാലയങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണം: കെപിഎസ്ടിഎ ധര്‍ണ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ ഗുണമേന്മയെയും നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ബത്തേരി ഉപജില്ലാധര്‍ണ സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ ജി ജോണ്‍സണ്‍, വൈത്തിരി ഉപജില്ലാധര്‍ണ സംസ്ഥാന നിര്‍വാഹക സമിതിയംഗം സുരേഷ്ബാബു വാളല്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

മാനന്തവാടിയില്‍ സംസ്ഥാന സെക്രട്ടറി ടോമി ജോസഫാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക, ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സ്‌കൂള്‍ മാനേജര്‍മാരുടെ ശിക്ഷാധികാരം എടുത്തുകളയുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, മുഴുവന്‍ പ്രധാനാധ്യാപകരെയും പ്രിന്‍സിപ്പല്‍മാരെയും ക്ലാസ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കുക, ബ്രോക്കണ്‍ സര്‍വ്വീസ് പ്രശ്‌നം പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചായിരുന്നു ധര്‍ണ സംഘടിപ്പിച്ചത്.

kpstarally-

കെ ഡി രവീന്ദ്രന്‍, പി എസ് ഗിരീഷ്‌കുമാര്‍, ദേവസ്യാകുടിലില്‍, എം സുനില്‍കുമാര്‍, എം എം ഉലഹന്നാന്‍, ടി എന്‍ സജിന്‍, എം ടി ഷൈജു, ജി ബെന്‍സ് ലാല്‍, കെ ജി ബിജു, ആല്‍ഫ്രഡ് ഫ്രഡി, മുഹമ്മദ് ലബീബ്, കെ സി അനുമോന്‍, ആര്‍ കെ രാജശ്രീ, വി എം ശ്രീലേഖ, ഷിജു കുടിലില്‍, കെ എസ് മനോജ്കുമാര്‍, സി എം അബ്ദുള്‍സലാം, ഷേര്‍ളി സെബാസ്റ്റ്യന്‍, അബ്ര ഹാം കെ മാത്യു, പി സഫ്വാന്‍, ഇ ജെ ഫ്രാന്‍സിസ്, എം വി രാജന്‍, ജോണ്‍സണ്‍ ഡിസി ല്‍വ, എം പി കെ ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Wayanad
English summary
wayanad local news kpsta rally in kalpetta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X