കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷി കല്യാണ്‍ അഭിയാന്‍: വാഴകൃഷിയെ കുറിച്ച് വയനാട്ടില്‍ കാര്‍ഷിക സെമിനാര്‍ നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേന്ദ്ര കൃഷി മന്ത്രാലയം വയനാട്ടില്‍ നടപ്പിലാക്കുന്ന കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ വാഴകൃഷിയെ കുറിച്ച് കാര്‍ഷിക സെമിനാര്‍ നടത്തി. സെമിനാറില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വാഴകൃഷിയെ കുറിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിതയും കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയെ കുറിച്ച് ആത്മ പ്രൊജക്ട് ഡയറക്ടര്‍ ആശാരവിയും ക്ലാസ്സെടുത്തു.

വാഴകൃഷിയെ സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും വിശദമാക്കിയാണ് ക്ലാസുകള്‍ അവസാനിച്ചത്. വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളില്‍ ഓരോ പഞ്ചായത്തിലെ തിരഞ്ഞെടുത്ത ഗ്രാമങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കും. അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എന്‍.ഇ. സഫിയയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും പരിപാടികള്‍ നടന്നു വരുന്നു.

krishikalyanyojana

2022 ഓട് കൂടി ജില്ലയിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നതാണ് കൃഷി കല്യാണ്‍ അഭിയാന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെയുള്ള രണ്ട് മാസക്കാലയളവില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. നൂതന കാര്‍ഷിക സാങ്കേതിക വിദ്യകള്‍, അനുബന്ധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കും. കൃഷി വകുപ്പ് , മണ്ണ് സംരംക്ഷണ വകുപ്പ്, മൃഗ സംരംക്ഷണ വകുപ്പ്, ആത്മ എന്നിവയുമായി സഹകരിച്ച് പത്തിന കര്‍മ്മപദ്ധതി കാര്‍ഷിക അനുബന്ധ മേഖലയില്‍ നടപ്പാക്കാനും കല്യാണ്‍ അഭിയാന്‍ പദ്ധതി ലക്ഷ്യമിടുന്നു.

വയനാട് ജില്ലയിലെ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് കീഴിലെ അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് പരിപാടി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് തവിഞ്ഞാല്‍ കൃഷിഭവനുമായി സഹകരിച്ച് സെമിനാര്‍ നടത്തിയത്.പരിപാടി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്യാമാ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ കെ.ജി. സുനില്‍ മുഖ്യ പ്രഭാഷണം നടത്തി.

English summary
wayanad local news Krishi kalyan yojana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X